ഹിന്ദുസമൂഹം ഭാഷ-ജാതി വേർതിരിവുകൾ മറന്ന് സ്വയരക്ഷക്കായി ഒന്നിക്കണമെന്ന് ആർ.എസ്.എസ് മേധാവി

ജയ്പൂർ: ഹിന്ദുസമൂഹം ഭാഷ-ജാതി വേർതിരിവുകൾ മറന്ന് സ്വയരക്ഷക്കായി ഒന്നിക്കണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ആർ.എസ്.എസ് വളണ്ടിയർമാരുടെ സമ്മേളനത്തിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം.

ഭാഷ, ജാതി, ദേശ വേർതിരിവുകൾ മറന്ന് ഹിന്ദുസമൂഹം സ്വയരക്ഷക്ക് വേണ്ടി ഒന്നിക്കണം. ലക്ഷ്യത്തോട് കൂടി പ്രവർത്തിക്കാൻ എല്ലാവർക്കും സാധിക്കണം. അച്ചടക്കത്തോട് കൂടിയാണ് പ്രവർത്തനങ്ങൾ നടത്തേണ്ടത്. സമൂഹം ഉണ്ടാക്കിയത് താനും കുടുംബവും ചേർന്ന് മാത്രമല്ലെന്ന ചിന്ത എല്ലാവർക്കും വേണമെന്ന് മോഹൻ ഭാഗവത് പറഞ്ഞു.

ഇന്ത്യ ഹിന്ദു രാജ്യമാണ്. രാജ്യത്ത് താമസിക്കുന്ന ആളുകളെ വിളിക്കാനാണ് ഹിന്ദുവെന്ന പദം ഉപയോഗിക്കുന്നത്. ആർ.എസ്.എസിൽ പ്രവർത്തിക്കുന്നതിനേക്കാൾ മറ്റൊരു സേവനവുമില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളിൽ നിന്നും വളണ്ടിയർമാരിലേക്കും അവരിൽ നിന്നും കുടുംബങ്ങളിലേക്കും സംഘപരിവാറിന്റെ ആശയങ്ങൾ എത്തുമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

നേരത്തെ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാകാതിരുന്നതോടെ ബി.ജെ.പിയിൽ പിടിമുറുക്കാൻ ആർ.എസ്.എസ് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ പരോക്ഷ വിമർശനവുമായി മോഹൻ ഭാഗവത് രംഗത്തെത്തുകയും ചെയ്തിരുന്നു.

Tags:    
News Summary - Hindu society has to unite by eliminating differences RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.