ന്യൂഡൽഹി: ചീഫ് സെക്രട്ടറിക്ക് മർദനമേറ്റെന്ന ആരോപണത്തിൽ തൻറെ വസതി റെയ്ഡ് നടത്തിയ പൊലീസ് നീക്കത്തിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എൻെറ വസതിയിലേക്ക് ഒരു വൻ പൊലീസ് പടയെ അയച്ചു. മുഖത്തടിയേറ്റ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡ് നടത്തി. ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെ എപ്പോഴാണ് ചോദ്യം ചെയ്യുക?- കെജ്രിവാൾ ചോദിച്ചു.
ആം ആദ്മി എം.എൽ.എമാരായ അമാനുള്ള ഖാൻ, പ്രകാശ് ജർവാൾ എന്നിവർ അറസ്റ്റിലായതിന് പിന്നാലെയാണ് ഡൽഹി പോലീസ് സിവിൽ ലൈനിലെ അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ തെരച്ചിൽ നടത്തിയത്. വെള്ളിയാഴ്ച രാവിലെ 150 പോലീസുകാർ ആണ് റെയ്ഡിനായി എത്തിയത്. ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ വസതിയിൽ ദൽഹി പോലീസ് തെരച്ചിൽ നടത്തുന്നത്. എന്നാൽ ഇവിടെ നിന്ന് സി.ടി.വി.വി. ദൃശ്യങ്ങൾ കണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.