മുംബൈ: മുൻ യു.എസ് പ്രസിഡൻറ് ബരാക് ഒബാമയുടെ ഓർമക്കുറിപ്പുകളിലെ രാഹുൽ ഗാന്ധിക്കെതിരായ പ്രസ്താവനക്കെതിരെ ശിവസേന. പാർട്ടി വക്താവ് സഞ്ജയ് റാവത്താണ് ഒബാമക്കെതിരെ രംഗത്തെത്തിയത്. മുൻ യു.എസ് പ്രസിഡൻറിന് ഈ രാജ്യത്തെ കുറിച്ച് എന്തറിയാമെന്ന് അദ്ദേഹം ചോദിച്ചു.
ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളെ കുറിച്ച് വിദേശരാജ്യത്തെ ഒരു നേതാവ് ഇത്തരം പ്രസ്താവന നടത്താൻ പാടില്ല. പരാമർശങ്ങൾ ആഭ്യന്തര രാഷ്ട്രീയത്തിൽ ഭാവിയിൽ വലിയ ചലനങ്ങളുണ്ടാക്കും. ട്രംപിന് ഭ്രാന്താണെന്ന് നമ്മളാരും പറയില്ല. ഒബാമക്ക് ഈ രാജ്യത്തെ കുറിച്ച് എന്തറിയാമെന്നും റാവത്ത് ചോദിച്ചു.
എ പ്രോമിസ്ഡ് ലാൻഡ്' എന്ന ഒബാമയുടെ രാഷ്ട്രീയ ഓർമക്കുറിപ്പുകളിലാണ് രാഹുൽ ഗാന്ധിയെക്കുറിച്ച് പറയുന്നത്. അധ്യാപകനില്‍ മതിപ്പ് ഉണ്ടാക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്ന വിദ്യാര്‍ഥിയാണെങ്കിലും ആ വിഷയത്തില്‍ മുന്നിട്ട് നില്‍ക്കാനുള്ള അഭിരുചിയോ ഉത്സാഹമോ ഇല്ലാത്ത ആളാണ് രാഹുലെന്നായിരുന്നു ഒബാമയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.