ഗുജറാത്ത് ‘സി.എമ്മി’ന് 2013ൽ വൻതുക നൽകിയ രേഖ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സഹാറ ഗ്രൂപ്പും ആദിത്യ ബിർല ഗ്രൂപ്പും 2013–14 സാമ്പത്തിക വർഷം ‘ഗുജറാത്ത് സി.എമ്മി’ന് വൻതുക നൽകി എന്ന് കാണിക്കുന്ന രേഖകൾ സർക്കാറേതര സന്നദ്ധ സംഘടന സുപ്രീംകോടതിയിൽ സമർപ്പിച്ചു. കേന്ദ്ര വിജിലൻസ്​ കമീഷെൻറ നിയമനത്തിനെതിരെ കഴിഞ്ഞവർഷം സമർപ്പിച്ച ഹരജിയിന്മേൽ പുതിയ അപേക്ഷയോടൊപ്പമാണ് ചൊവ്വാഴ്ച രേഖ സമർപ്പിച്ചത്.

പ്രമുഖ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. പ്രശാന്ത് ഭൂഷൺ മുഖേന സമർപ്പിച്ച രേഖകളിൽ മൂന്നു വർഷം മുമ്പ് സഹാറ ഗ്രൂപ് വലിയ തുക നൽകിയ രാഷ്ട്രീയ നേതാക്കളുടെ പട്ടികയിൽ ഗുജറാത്ത് സി.എമ്മിനെ കൂടാതെ  ഡൽഹി, മധ്യപ്രദേശ്, ഛത്തീസ്​ഗഢ് ‘സിഎമ്മു’മാരുമുണ്ട്.  അതേസമയം ഇവ ചീഫ് മിനിസ്​റ്റർമാരാണോ എന്ന കാര്യം പട്ടികയിൽ വ്യക്തമാക്കിയിട്ടില്ല. എന്തിനാണ് നേതാക്കൾക്ക് പണം നൽകിയതെന്ന കാര്യവും പട്ടികയിലില്ല. 2014ൽ ഡൽഹിയിലെയും നോയിഡയിലെയും സഹാറ ഗ്രൂപ് ഓഫിസുകളിലും 2013ൽ ഹിൻഡാൽകോ ഇൻഡസ്​ട്രീസ്​ ഓഫിസിലും ആദായനികുതി വകുപ്പും സി.ബി.ഐയും നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത രേഖകളാണിത്.

ഈ രേഖകൾ സി.ബി.ഐയും ആദായനികുതി വകുപ്പും ഒരുപോലെ മൂടിവെച്ചിരിക്കുകയാണ്. പേര് വെളിപ്പെടുത്താനാകാത്ത ഉറവിടത്തിൽനിന്ന് ലഭിച്ച  അസൽ രേഖകളുടെ അടിസ്​ഥാനത്തിൽ സുപ്രീംകോടതി വിഷയത്തിലിടപെടണമെന്ന് ഭൂഷൺ ബോധിപ്പിച്ചു. പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കെതിരെയുള്ള സുപ്രധാന തെളിവുകളാണ് സി.ബി.ഐയും ആദായനികുതി വകുപ്പും മൂടിവെച്ചത്.

സി.ബി.ഐ റെയ്ഡിൽ കണ്ടെത്തിയ രേഖകളിൽ അവർതന്നെ അന്വേഷണം നടത്തുന്നതിന് പകരം ആദായനികുതി വകുപ്പിന് കൈമാറുകയായിരുന്നുവെന്ന് ഭൂഷൺ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ചൗധരി ആദായനികുതി വകുപ്പിെൻറ മുകളിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്​ ചെയർമാനായിരിക്കുമ്പോഴാണ് സി.ബി.ഐ ഈ രേഖകൾ കൈമാറുന്നത്. അതിലദ്ദേഹം നടപടിഎടുത്തില്ല. എന്നാൽ, ആദായനികുതി വകുപ്പിൽനിന്ന് വിരമിച്ച ഉടൻ അദ്ദേഹത്തെ സി.വി.സിയാക്കി നിയമിക്കുകയായിരുന്നു.

ആദായനികുതി വകുപ്പിലുണ്ടായിരുന്ന കെ.വി. ചൗധരിയെ കേന്ദ്ര വിജിലൻസ്​ കമീഷൻ ആയി നിയമിക്കുന്നത് ചോദ്യം ചെയ്തായിരുന്നു കോമൺകോസിെൻറ ഹരജി. ആദായനികുതി വകുപ്പിലായിരിക്കെ തനിക്ക് കീഴിലുള്ള ഓഫിസർമാർ പിടികൂടിയ സാമ്പത്തിക ക്രമക്കേട് ചൗധരി മൂടിവെച്ചിട്ടുള്ളതിനാൽ സി.വി.സി സ്​ഥാനത്തേക്ക് അദ്ദേഹം യോഗ്യനല്ലെന്നാണ് കോമൺ കോസിൻറ വാദം.

 

Tags:    
News Summary - huge amount gave to gujarat cm : documents are in supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.