ലക്നോ: ഗരഖ്പൂർ, ഫുൽപൂർ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉപയോഗിച്ച് വീണ്ടും ഹിന്ദുത്വ കാർഡിറക്കി ബി.ജെ.പി. താൻ ഹിന്ദുവാണെന്നും അതിനാൽ ഇൗദ് ആഘോഷിക്കില്ലെന്നും ആദിത്യനാഥ് നിയമസഭയിൽ പറഞ്ഞു.
ഞാൻ സമാജ്വാദി പാർട്ടിക്കാരെപ്പോലെയല്ല. കാരണം ഞാൻ ഹിന്ദുവാണ്. അതിൽ അഭിമാനം കൊള്ളുന്നു. എനിക്ക് ഇൗദ് ആഘോഷിക്കേണ്ട ആവശ്യമില്ല. എന്നാൽ എെൻറ സർക്കാർ സമാാധാനപൂർവമായി ഇൗദ് ആഘോഷിക്കുന്നതിനുവേണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നും ആദിത്യ നാഥ് പറഞ്ഞു.
നേരത്തെ ഗരഖ്പൂരിൽ പൊതു സമ്മേളനത്തിൽ സംസാരിക്കവെ ആദിത്യനാഥ് വിവാദ പ്രസ്താവന നടത്തിയിരുന്നു. ഇൗ വർഷം ഹോളിയും ജുമഅയും ഒരുമിച്ച് വരുന്നുവെന്ന് ആളുകൾ പറയുന്നു. നിറങ്ങളുടെ ഉത്സവം എല്ലാവിധ പകിേട്ടാടെയും ആേഘാഷിക്കാനാണ് ഞാൻ നിർദേശിക്കുന്നത്. കാരണം ഹോളി വർഷത്തിലൊരിക്കലേ വരൂ. ജുമഅ വർഷത്തിൽ 52 തവണ അനുഷ്ഠിക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിെൻറ വിവാദ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.