ഇന്ത്യ എന്റെ ഭാഗം; ​എവിടെ പോകുമ്പോഴും കൊണ്ടുപോകും -സുന്ദർ പി​ച്ചൈ

വാഷിങ്ടൺ: ഇന്ത്യ തന്റെ ഭാഗമാണെന്നും താൻ എവിടെപോയാലും ഇന്ത്യൻ സ്വത്വം കൂടെക്കൊണ്ടുപോകുമെന്നും ഗൂഗ്ൾ -ആൽഫബെറ്റ് സി.ഇ.ഒ സുന്ദർ പിച്ചൈ. യു.എസിലെ ഇന്ത്യൻ സ്ഥാനപതിയിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാപാര ​വ്യവസായ മേഖലയിൽ 2022ലെ പത്മഭൂഷൺ അവാർഡാണ് സുന്ദർ പിച്ചൈക്ക് ലഭിച്ചത്. 17 പത്മ അവാർഡ് ജേതാക്കളിൽ ഒരാളായിരുന്നു പിച്ചൈ. സാൻഫ്രാൻസിസ്കോയിൽ അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് പിച്ചൈ ഇന്ത്യയുടെ മൂന്നാമത്തെ ഉന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ സ്വീകരിച്ചത്.

'ഈ അതുല്യ ബഹുമതി നൽകി ആദരിച്ചതിന് ഞാൻ ഇന്ത്യൻ സർക്കാറിനോടും ജനങ്ങളോടും നന്ദിയുള്ളവനാണ്. എന്നെ രൂപപ്പെടുത്തിയ രാജ്യത്തു നിന്ന് ഇത്തരത്തിലൊരു ബഹുമതി ലഭിക്കുക എന്നത് അഭിമാനകരമാണ്.' - യു.എസിലെ ഇന്ത്യൻ സ്ഥാനപതി തരൺജിത് സിങ് സന്ധുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം പറഞ്ഞു.

പഠിക്കാനും അറിവുനേടാനും പ്രോത്സാഹിപ്പിക്കുന്ന കുടുംബത്തിൽ ജനിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. എന്റെ താത്പര്യങ്ങൾ കണ്ടെത്താനുള്ള അവസരങ്ങൾ ഉറപ്പുവരുത്താനായി ഒരുപാട് ത്യാഗം സഹിച്ച രക്ഷിതാക്കളെ ലഭിച്ചതിലും ഞാൻ ഭാഗ്യവാനാണ്. -പിച്ചൈ കൂട്ടിച്ചേർത്തു.   

Tags:    
News Summary - "I Carry India With Me Wherever I Go": Google CEO Sundar Pichai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.