ന്യൂഡൽഹി: തനിക്ക് വോട്ടുചെയ്ത മാണ്ഡ്യയിലെ മുസ്ലിംസമുദായത്തെ മറക്കാനാവില്ല െന്നും വിജയത്തിൽ അവരുടെ വോട്ടുകൾ നിർണായകമായിരുന്നുവെന്നും തെന്നിന്ത്യൻ നടി സു മലത. മാണ്ഡ്യയിലെ മുസ്ലിം വോട്ടർമാരുടെ വികാരം മാനിച്ച് താൻ ബി.ജെ.പിയിൽ ചേരില്ലെന് നും സുമലത കൂട്ടിച്ചേർത്തു. കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചിട്ടും വിമതയായി മത്സരിച്ച് ബി.ജെ.പി പിന്തുണയോടെ ജയിച്ച സുമലത, 17ാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിനെത്തിയപ്പോഴാണ് മനസ്സ് തുറന്നത്.
മുസ്ലിം ജനവിഭാഗത്തിെൻറ വോട്ടുകൊണ്ടു കൂടിയാണ് താൻ ജയിച്ചതെന്നും അതിനാൽ എടുത്തുചാടി ഒരു തീരുമാനമെടുക്കില്ലെന്നും അവർ പറഞ്ഞു. അതേസമയം സഭയിൽ ബി.ജെ.പിയെ പിന്തുണക്കുമോ എന്ന ചോദ്യത്തിന് അവരുടെ പിന്തുണയിൽ എം.പിയായിവന്ന സുമലത വ്യക്തമായ മറുപടി നൽകിയില്ല. സ്വതന്ത്രയായിത്തന്നെ താൻ സഭയിൽ തുടരുമെന്ന് സുമലത പറഞ്ഞു.
മലയാള സിനിമയിലെ അഭിനയ കാലം ഗൃഹാതുരതയോടെയാണ് ഒാർക്കുന്നതെന്ന്, ‘തൂവാനത്തുമ്പി’കളിലെ ക്ലാരയായി മലയാള സിനിമ പ്രേക്ഷകർ എന്നും ഒാർക്കുന്ന സുമലത തുടർന്നു. പത്മരാജനെ പോലുള്ള വലിയ സംവിധായകരുടെ കൂടെ ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കരുതുന്നത്.
ക്ലാരയെന്ന കഥാപാത്രത്തെ മലയാളികൾ മറന്നിട്ടില്ലെന്ന് പറഞ്ഞപ്പോൾ, വേറെയും കഥാപാത്രങ്ങളുണ്ടല്ലോ എന്ന് മമ്മൂട്ടിയുടെയും മോഹൻലാലിെൻറയും നിരവധി സിനിമകളിൽ നായികയായിരുന്ന സുമലത പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.