ന്യൂഡൽഹി: നോട്ട് നിരോധനത്തിനു പിന്നാലെ നടത്തിയ വൻതുകയുടെ ഇടപാടുകളിൽ 5.56 ലക്ഷം പേരുടെ നിക്ഷേപങ്ങൾ നിരീക്ഷണത്തിലാണെന്ന് ആദായനികുതി വകുപ്പ്. രണ്ടു ലക്ഷം രൂപക്ക് മുകളിൽ നടത്തുന്ന നിക്ഷേപങ്ങൾക്കൊപ്പം ആദായ നികുതി റിേട്ടൺ േഫാറം സമർപ്പിക്കണമെന്ന് കഴിഞ്ഞ ഏപ്രിലിൽ നിർദേശം പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം സമർപ്പിച്ച വിവരങ്ങളും നിക്ഷേപകരുടെ വരുമാന സ്രോതസ്സ് സംബന്ധിച്ച് ആദായനികുതി വകുപ്പിെൻറ പക്കലുള്ള വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. 1.04 ലക്ഷം പേർ തങ്ങളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും വകുപ്പ് കെണ്ടത്തിയിട്ടുണ്ട്.
പൊരുത്തക്കേട് കണ്ടെത്തിയ 17.92 ലക്ഷം പേർ ഇ-വെരിഫിക്കേഷൻ നൽകാൻ ബാധ്യസ്ഥരാണ്. ഇതിൽ 9.72 പേർ ഒാൺലൈനായി വിശദീകരണം നൽകിക്കഴിഞ്ഞു. ബാക്കിയുള്ളവർക്ക് എസ്.എം.എസ്, ഇ-മെയിൽ മുഖേന വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇ-വെരിഫിക്കേഷൻ നൽകേണ്ട അക്കൗണ്ടുകളുടെ വിവരങ്ങൾ http://incometaxindiaefiling.gov.in എന്ന വെബ്സൈറ്റിലെ ഇ-ഫയലിങ് ജാലകത്തിൽ ലഭ്യമാണ്. നികുതിദായകന് വെബ്സൈറ്റ് മുഖേന വിശദീകരണം സമർപ്പിക്കാെമന്ന് ആദായനികുതി വകുപ്പ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.