മുംബൈ: െഎ.സി.െഎ.സി.െഎ ബാങ്ക് വീഡിയോകോണിന് 3250 കോടി രൂപ വായ്പ നൽകിയതിലെ അപാകത ചൂണ്ടിക്കാട്ടി രണ്ടുതവണ കത്ത് നൽകിയിട്ടും പ്രധാനമന്ത്രി കാര്യാലയം അവഗണിച്ചെന്ന് ഇന്ത്യൻ ഇൻവെസ്റ്റേഴ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ട്രഷറർ ഡോ. അരവിന്ദ് ഗുപ്ത. 2014ൽ കടത്തിലായിട്ടും വീഡിയോകോൺ ബി.ജെ.പിക്ക് 10 കോടി രൂപ സംഭാവന ചെയ്തതായും ആരോപിക്കുന്നു. ഒരുവർഷം മുമ്പ് അഞ്ച് ലക്ഷമായിരുന്നു വീഡിയോകോണിെൻറ സംഭാവന.
െഎ.സി.െഎ.സി.െഎ ബാങ്കിെൻറ ഇടപാടുകാരനും വീഡിയോകോൺ ഒാഹരി ഉടമയുമാണ് അരവിന്ദ് ഗുപ്ത, 2016 മാർച്ചിലും 2017 ഫെബ്രുവരിയിലുമാണ് വായ്പ ക്രമക്കേട് ചൂണ്ടിക്കാട്ടി ഇ-മെയിൽ വഴിയും നേരിട്ടും പ്രധാനമന്ത്രി കാര്യാലയത്തിന് കത്ത് നൽകിയതെന്ന് അദ്ദേഹം ‘നാഷനൽ ഹെറാൾഡി’ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. െഎ.സി.െഎ.സി.െഎ ബാങ്കും വീഡിയോകോണും തമ്മിലെ വായ്പ ക്രമക്കേടും വീഡിയോകോണിെൻറ വേണുഗോപാൽ ധൂത് തെൻറ ഉൗർജ കമ്പനിയായ ‘സുപ്രീം എനർജി’യുടെ ഒാഹരികൾ പല നീക്കങ്ങളിലൂടെ ബാങ്ക് മേധാവി ചന്ദ കൊച്ചാറിെൻറ ഭർത്താവ് ദീപക് കൊച്ചാറിന് കൈമാറിയതും ‘ഇന്ത്യൻ എക്സ്പ്രസ്’ പത്രം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അരവിന്ദ് ഗുപ്തയുടെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രി കാര്യാലയം ഇൗ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തെ, പഞ്ചാബ് നാഷനൽ ബാങ്ക് വായ്പ ക്രമക്കേടിലും പ്രധാനമന്ത്രി കാര്യാലയത്തിനു നേരെ സമാന ആരോപണം ഉയർന്നിരുന്നു. വജ്ര വ്യാപാരി നീരവ് മോദിക്ക് വിദേശത്തുനിന്ന് പണം ലഭിക്കാൻ ബാങ്ക് വഴിവിട്ട് കടപത്രം നൽകിയത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രി കാര്യാലയത്തിന് കത്ത് ലഭിച്ചത്. എന്നാൽ, തുടർ നടപടികളുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.