ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഹിന്ദു മഹാസഭ നാഥുറാം ഗോഡ്സെയുടെ ക്ഷേത്രത്തിന് തറക്കല്ലിട്ടു. ഗോഡ്സെയുടെ 68ാം ചരമ വാർഷികത്തോടനുബന്ധിച്ച് ഹിന്ദു മഹാസഭയുടെ ഒാഫീസിലാണ് തറക്കല്ലിട്ടത്. ഗോഡ്സെക്ക് ക്ഷേത്രം നിർമിക്കാൻ സ്ഥലം അനുവദിക്കണമെന്ന് ഹിന്ദു മഹാസഭ ജില്ലാ അധികാരികളോട് ആവശ്യപ്പെട്ടിരുെങ്കിലും ആവശ്യം നിരസിക്കപ്പെട്ടു. അതിനാലാണ് സ്വന്തം സ്ഥലത്ത് അതിനുള്ള നടപടികൾ തുടങ്ങിയതെന്ന് ഹിന്ദു മഹാസഭ വൈസ് പ്രസിഡൻറ് നാരായൺ ശർമ്മ പറഞ്ഞു.
യുവാക്കൾക്ക് ഇന്ത്യൻ ചരിത്രത്തെ കുറിച്ച് അറിവില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ കുറിച്ചും അതിനുവേണ്ടി ജീവത്യാഗം ചെയ്തവരെ കുറിച്ചും പുതുതലമുറയെ പഠിപ്പിക്കുക എന്നതാണ് ഗോഡ്സെ ക്ഷേത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനു വേണ്ട നടപടികൾ തുടങ്ങിയിട്ടുണ്ട്. നാല് രാഷ്ട്രീയ പാർട്ടികൾ േക്ഷത്രനിർമാണത്തിന് തങ്ങളെ സഹായിക്കുന്നുണ്ടെന്നും ഹിന്ദു മഹാസഭ പറഞ്ഞു.
1947ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിടുകയാണെന്ന് മഹാത്മാ ഗാന്ധിജിയെ അറിയിച്ചു. അതോടൊപ്പം ഇന്ത്യ വിഭജനം എന്ന ചർച്ചയും ഉയർന്നു വന്നു. അന്ന് അഖില ഹിന്ദു മഹാസഭ ഇതിനെതിരെ ശക്തമായി രംഗത്തെത്തി. താൻ മരിച്ചാലല്ലാതെ വിഭജനം അനുവദിക്കില്ലെന്ന് അന്ന് ഗാന്ധിജി നിലപാടെടുത്തു. എന്നാൽ നെഹ്റുവിനും മുഹമ്മദലി ജിന്നക്കും പ്രധാനമന്ത്രിമാരാകണമായിരുന്നു. അതിനായി വിഭജനത്തിന് ഗാന്ധിജിയും കൂട്ടു നിന്നു. വിഭജന സമയത്ത് ലക്ഷക്കണക്കിന് ഹിന്ദുക്കൾ മരിച്ചു. നാഥുറാം ഗോഡ്െസ അടിയുറച്ച ഹിന്ദുവായിരുന്നു. അദ്ദേഹത്തിന് ഇത് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. അതിനാൽ ഗോഡ്സെ ഗാന്ധിയെ വധിച്ചുവെന്നും ശർമ പറയുന്നു.
േക്ഷത്രം തങ്ങളുടെ സ്വകാര്യ സ്ഥലത്താണ് പണിയുന്നത്. ആർക്കും തങ്ങളുടെ വ്യക്തിപരമായ അഭിപ്രായത്തെ മാറ്റാൻ സാധിക്കില്ലെന്നും ശർമ പറഞ്ഞു. ഗാന്ധിജിയെ വധിച്ച ഗോഡ്സെയെ 1949 നവംബർ 15ന് തൂക്കിലേറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.