വാക്സിൻ ലഭ്യമല്ലെങ്കിൽ ഞങ്ങൾക്ക് തൂങ്ങിചാവാൻ കഴിയുമോ? കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ

ബംഗളുരു: ആവശ്യത്തിന് വാക്സിൻ ലഭ്യമാക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാറിൽ അംഗങ്ങളായവർക്ക് തൂങ്ങിചാകാൻ കഴിയുമോ എന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ. വാക്സിൻ അപര്യാപ്തതയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോടായിരുന്നു മന്ത്രിയുടെ പ്രതികരണം. സർക്കാർ ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള രാഷ്ട്രീയവും കളിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ എല്ലാവരേയും വാക്സിനേറ്റ് ചെയ്യിക്കണമെന്ന സുപ്രീംകോടതി നിർദേശം സദുദ്ദേശ്യത്തോട് കൂടിയുള്ളതാണ്. എന്നാൽ ഇതുവരെ ഉത്പാദിപ്പിക്കാൻ പോലും കഴിയാത്ത അളവിൽ വാക്സിൻ ലഭ്യമാക്കണമെന്ന് സുപ്രീംകോടി ആവശ്യപ്പെടുകയാണെങ്കിൽ ഞങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? തൂങ്ങിചാകാൻ കഴിയുമോ? മന്ത്രി വാർത്താലേഖകരോട് ചോദിച്ചു.

സത്യസന്ധമായും ആത്മാർഥമായുമാണ് സർക്കാർ ഇക്കാര്യത്തിൽ പ്രവർത്തിക്കുന്നത്. സത്യം പറഞ്ഞാൽ നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കുറേ കാര്യങ്ങളുണ്ട്. എന്തുചെയ്യാൻ കഴിയും? മന്ത്രി ചോദിച്ചു.

ഒന്നുരണ്ടു ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾ മെച്ചപ്പെടുമെന്നും എല്ലാവർക്കും വാക്സിൻ ലഭിക്കാനുള്ള സൗകര്യമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - If Vaccines Not Produced Yet, Should We Hang Ourselves? Sadananda gowda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.