ചെന്നൈ: ടെലിഫോൺ എക്സ്ചേഞ്ച് കുംഭകോണ കേസിൽ മാരൻ സഹോദരന്മാർ ഉൾപ്പെടെ ഏഴു പ്രതികളെ വെറുതെവിട്ട പ്രത്യേക കോടതിവിധിക്കെതിരെ സി.ബി.െഎ മദ്രാസ് ഹൈകോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹരജിയിൽ ജസ്റ്റിസ് ജി. ജയചന്ദ്രൻ മാരൻ സഹോദരന്മാർ ഉൾപ്പെടെ മുഴുവൻ പ്രതികൾക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. കേസ് ജൂൺ 20ലേക്ക് മാറ്റി.
2018 മാർച്ച് 14നാണ് ആരോപിച്ച കുറ്റങ്ങൾ തെളിയിക്കാനായില്ലെന്ന് പറഞ്ഞ് ചെന്നൈ സി.ബി.െഎ പ്രത്യേക കോടതി ജഡ്ജി എസ്. നടരാജൻ മുൻ കേന്ദ്ര ടെലികോം മന്ത്രി ദയാനിധി മാരൻ, മൂത്ത സഹോദരൻ കലാനിധി മാരൻ, ബി.എസ്.എൻ.എൽ മുൻ ചീഫ് ജനറൽ മാനേജർ കെ. ബ്രഹ്മാനന്ദൻ, മുൻ െഡപ്യൂട്ടി ജന. മാനേജർ എം.പി. വേലുസാമി, ദയാനിധി മാരെൻറ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഗൗതമൻ എന്നിവരുൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ടത്.
2004 ജൂണിനും 2006 ഡിസംബറിനും ഇടയിലുള്ള കാലത്ത് യു.പി.എ സർക്കാറിൽ കേന്ദ്ര കമ്യൂണിേക്കഷൻ, െഎ.ടി മന്ത്രിയായിരുന്ന ദയാനിധി മാരൻ അധികാരം ദുരുപയോഗപ്പെടുത്തി ചെന്നൈയിലെ ഗോപാലപുരത്തും ബോട്ട് ക്ലബിലും വിലയേറിയ 323 െഎ.എസ്.ഡി.എൻ ലൈനുകളോടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിച്ചുവെന്നാണ് കേസ്. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യ തെളിവുകളുണ്ടെന്നാണ് സി.ബി.െഎ ചൊവ്വാഴ്ച മദ്രാസ് ഹൈകോടതിയിൽ സമർപ്പിച്ച അപ്പീൽ ഹരജിയിൽ ബോധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.