ഇന്ത്യയിൽ 25 വയസിന് താഴെയുള്ള 42 ശതമാനം യുവാക്കളും തൊഴിൽ രഹിതർ

ന്യൂഡൽഹി: കോവിഡിനു ശേഷം ഇന്ത്യയുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ 25 വയസിൽ താഴെയുള്ള 42 ശതമാനം ബിരുദധാരികളും തൊഴിൽ രഹിതരാണെന്നാണ് അസിം പ്രേംജി സർവകലാശാല പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഹയർസെക്കൻഡറിക്കും സെക്കൻഡറി വിദ്യാഭ്യാസത്തിനും താഴെ യോഗ്യതയുള്ളവർ എന്നീ വിഭാഗങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് യഥാക്രമം 21.4, 18.1, 15 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 34 വയസിന് മേൽ പ്രായമുള ബിരുദധാരികൾക്കിടയിൽ അഞ്ച് ശതമാനം മാത്രമാണ് തൊഴിൽരഹിതരായി തുടരുന്നത്.

അതേസമയം കോവിഡിനു ശേഷമുള്ള തൊഴിലില്ലായ്മ നിരക്ക് കോവിഡിന് മുമ്പുള്ളതിനേക്കാൾ കുറവാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2019 മുതൽ തൊഴിൽ ചെയ്യുന്ന വനിതകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ട്. സ്വയം തൊഴിലുകൾ വർധിച്ചതിനാലാണിത്. കോവിഡിന് മുമ്പ് 50 ശതമാനം സ്ത്രീകളാണ് ജോലി ചെയ്തിരുന്നത്. കോവിഡിന് ശേഷം അത് 60 ശതമാനമായി.

ഒരു സ്ത്രീയുടെ വീട്ടില്‍ തൊഴിലില്ലാത്ത അവരുടെ ഭര്‍തൃമാതാവും താമസിക്കുന്നുണ്ടെങ്കില്‍ സ്ത്രീക്ക് തൊഴില്‍ ലഭിക്കാനുള്ള സാധ്യത ഗ്രാമങ്ങളില്‍ 20 ശതമാനവും നഗരങ്ങളില്‍ 30 ശതമാനവുമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഭര്‍തൃമാതാവിന് തൊഴിലുണ്ടെങ്കില്‍ സ്ത്രീക്ക് തൊഴില്‍ നേടാന്‍ ഗ്രാമങ്ങളില്‍ 50 ശതമാനവും നഗരങ്ങളില്‍ 70 ശതമാനവുമാണ് സാധ്യത. പട്ടികജാതി തൊഴിലാളികള്‍ക്കിടയില്‍ മാലിന്യ സംബന്ധമായ ജോലികള്‍, തുകല്‍ സംബന്ധമായ ജോലികള്‍ എന്നിവ കാലക്രമേണ കുറഞ്ഞുവരുന്നുണ്ട്.

Tags:    
News Summary - In India, 42 percent of youth below the age of 25 are unemployed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.