ബെയ്ജിങ്: ഭീകരത ചെറുക്കാനുള്ള സഹകരണത്തിനായി ഇന്ത്യയും ചൈനയും ചർച്ച നടത്തി. ഇതുസംബന്ധിച്ച് ബുധനാഴ്ച നടന്ന എട്ടാമത് ഭീകരവിരുദ്ധ സംയുക്ത വർക്കിങ് ഗ്രൂപ് യോഗത്തിൽ ഇരുരാഷ്ട്രങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു. അഫ്ഗാനിസ്താനിൽനിന്ന് സേനയെ പിൻവലിക്കാൻ യു.എസ് ഭരണകൂടം താലിബാനുമായി ചർച്ച നടത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യ-ചൈന യോഗം നടന്നത്.
മേഖലയിലും അന്താരാഷ്ട്രതലത്തിലും നടക്കുന്ന ഭീകരവിരുദ്ധ നീക്കങ്ങളും ഉഭയകക്ഷി, ബഹുകക്ഷി സഹകരണവും യോഗത്തിൽ വിലയിരുത്തിയെന്ന് ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ പറഞ്ഞു. വിദേശകാര്യ വകുപ്പിലെ ഭീകര വിരുദ്ധ വിഭാഗം ജോയൻറ് സെക്രട്ടറി മഹാവീർ സിങ്വി ആണ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത്. അടുത്ത ചർച്ച ഇന്ത്യയിൽ നടക്കും.
ജയ്ശെ മുഹമ്മദ് സംഘടനയുടെ തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി യു.എൻ പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം ചർച്ചയായോ എന്നത് എംബസി അറിയിപ്പിൽ പറയുന്നില്ല.
ഇതിനായുള്ള ഇന്ത്യൻ ശ്രമത്തെ മുമ്പ് പലതവണ തടഞ്ഞത് യു.എൻ രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള ചൈനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.