ഇന്ത്യ-ചൈന കമാൻഡർതല ചർച്ച അടുത്തയാഴ്​ച നടക്കും

ന്യൂഡൽഹി: ഇന്ത്യ-ചൈന എട്ടാം റൗണ്ട്​ സൈനിക-നയതന്ത്രതല ചർച്ച അടുത്തയാഴ്​ച നടക്കും. ശൈത്യകാലത്തിന്​ മുന്നോടിയായി യഥാർഥ നിയന്ത്രണ രേഖയിലെ സൈന്യത്തി​െൻറ പിന്മാറ്റത്തെ കുറിച്ച്​ ചർച്ചയുണ്ടാകുമെന്നാണ്​ണ റിപ്പോർട്ട്​.

മുതിർന്ന ഉദ്യോഗസ്ഥർ നൽകുന്ന സൂചനകൾ പ്രകാരം തർക്കസ്ഥലങ്ങളെ സംബന്ധിച്ച്​ പ്രമേയമുണ്ടാകാൻ സാധ്യതയില്ലെങ്കിലും ഇനിയൊരു പ്രശ്​നമുണ്ടാകുന്നത്​ ഒഴിവാക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തുമെന്നാണ്​ സൂചന.

ഇരു രാജ്യങ്ങളും ആയുധധാരികളായ സൈനികരേയും ആയുധ യൂനിറ്റുകളേയും ആദ്യം പിൻവലിക്കണമെന്നാണ്​ പീപ്പിൾസ്​ ലിബറേഷൻ ആർമിയുടെ ആവശ്യം. ഗാൽവൻ സംഘർഷങ്ങളെ തുടർന്ന്​ യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്​. ചൈനയും ഇവിടെ സൈനിക വിന്യാസം ഉയർത്തിയിട്ടുണ്ട്​.

Tags:    
News Summary - India-China prepare for 8th round of military commanders’ talks next week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.