ന്യൂഡൽഹി: രാജ്യത്തെ പൊതുജനങ്ങൾക്ക് ഏപ്രിലോടെ ഒാക്സ്ഫഡ് കോവിഡ് വാക്സിൻ ലഭ്യമാക്കാനാകുമെന്ന് ഇന്ത്യൻ വാക്സിൻ നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാര്‍ പൂനാവാല പറഞ്ഞു. ഫെബ്രുവരിയോടെ ആരോഗ്യപ്രവർത്തകർക്കും പ്രായമായവർക്കും നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരാൾക്ക് ആവശ്യമായ രണ്ടു ഡോസ് പരമാവധി 1000 രൂപക്ക് നൽകാനാകുമെന്നും ഹിന്ദുസ്ഥാൻ ടൈംസിെൻറ ലീഡർഷിപ് സമ്മിറ്റിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി മുതൽ പ്രതിമാസം 10 കോടി ഡോസുകൾ ഉൽപാദിപ്പിക്കാനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ശ്രമിക്കുന്നത്. കുട്ടികൾക്ക് വാക്സിൻ ലഭ്യമാകാൻ കുറച്ച് കാത്തിരിക്കേണ്ടിവരും. 2021ലെ ആദ്യ പാദത്തിൽ 30-40 കോടി ഡോസുകൾ ലഭ്യമാക്കും. ആളുകൾ രണ്ടു ഡോസ് വാക്സിൻ എടുക്കാൻ തയാറാവുകയാണെങ്കിൽ 2024ഒാടെ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാനാകും. വാക്സിൻ സുരക്ഷിതവും രണ്ടു മുതൽ എട്ടു ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ സൂക്ഷിക്കാവുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
അവസാനഘട്ട പരീക്ഷണ ഫലം ഡിസംബറോടെ പുറത്തുവിടാനാകുമെന്നാണ് കരുതുന്നത്. രോഗപ്രതിരോധശേഷി ദീർഘകാലം നിലനിന്നേക്കുമെന്ന് ടി സെല്ലുകളുടെ പ്രതികരണം സൂചിപ്പിക്കുന്നുു ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയായ ആസ്ട്ര-സെനക കമ്പനിയുമായി ചേർന്ന് ഒാക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഷീൽഡ് വാക്സിനാണ് ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.