ഇന്ത്യക്കാരെ സുഡാനിൽ നിന്നൊഴിപ്പിക്കാനുള്ള ദൗത്യവുമായി `ഓപ്പറേഷൻ കാവേരി'

ന്യൂഡൽഹി: ഇന്ത്യക്കാരെ സുഡാനിൽ നിന്നൊഴിപ്പിക്കാനുള്ള ദൗത്യമായ `ഓപ്പറേഷൻ കാവേരി'ക്ക് മേൽനോട്ടം വഹിക്കാൻ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ജിദ്ദയിലെത്തി. സൗദി വഴി വിമാനത്തിലും കപ്പലിലുമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ലഭ്യമായ വിവരമനുസരിച്ച് ഏകദേശം 3,000 ഇന്ത്യക്കാർ സുഡാന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. 

പോർട്ട് സുഡാനിൽ നിന്നും ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേന വിമാനത്തിൽ നാട്ടിലെത്തിക്കും. ഇതിനിടെ സുഡാനിൽ വെടി നിർത്തൽ 72 മണിക്കൂർ കൂടി നീട്ടി. 500 ഇന്ത്യക്കാർ പോർട്ട് സുഡാനിൽ എത്തിയതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 388 പേരെയാണ് സുഡാനിൽ നിന്നും ഫ്രാൻസ് രക്ഷപ്പെടുത്തിയത്. ഇന്ത്യാക്കാരും ഇതിൽ ഉൾ​പ്പെട്ടിട്ടു​ണ്ടെന്ന് ഇന്ത്യയിലെ ഫ്രഞ്ച് എംബസി അറിയിച്ചു.

28 രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് രണ്ട് യുദ്ധ വിമാനങ്ങളിലായി ഫ്രാൻസ് ഒഴിപ്പിച്ചത്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് സുമേധ രക്ഷാദൗത്യത്തിന് പോര്‍ട്ട് സുഡാനിലെത്തി. 

Tags:    
News Summary - India launches Operation Kaveri to evacuate stranded citizens from war-hit Sudan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.