ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ മുന്നണിയായ ഇൻഡ്യയുടെ എം.പിമാർ തിങ്കളാഴ്ച പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തും. പ്രധാനമന്ത്രി പാർലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തുകയും തുടർന്ന് വിശദ ചർച്ചക്ക് സർക്കാർ തയാറാവുകയും വേണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം. തിങ്കളാഴ്ചയും പാർലമെന്റ് സ്തംഭനം തുടർന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.