ന്യൂഡൽഹി: പ്രതിപക്ഷ മുന്നണിയായ ഇൻഡ്യയിലെ 16 പാർട്ടികളുടെ നേതാക്കൾ ശനി, ഞായർ ദിവസങ്ങളിൽ മണിപ്പൂരിൽ. മൂന്നു മാസമായിട്ടും കലാപം തുടരുന്ന സംസ്ഥാനത്തെ സാഹചര്യങ്ങൾ നേരിട്ടു മനസ്സിലാക്കാനും തീ തിന്നു കഴിയുന്ന ജനതയെ സാന്ത്വനിപ്പിക്കുന്നതിനുമാണ് പ്രതിപക്ഷ സംഘത്തിന്റെ യാത്ര.
അധിർ രഞ്ജൻ ചൗധരി,കൊടിക്കുന്നിൽ സുരേഷ് -കോൺഗ്രസ്, ലാലൻ സിങ് -ജനതാദൾ (യു), സുസ്മിത ദേവ് -തൃണമൂൽ കോൺഗ്രസ്, കനിമൊഴി -ഡി.എം.കെ, എ.എ. റഹിം -സി.പി.എം, ഇ.ടി. മുഹമ്മദ് ബഷീർ -മുസ്ലിം ലീഗ്, മനോജ് ഝാ -ആർ.ജെ.ഡി, ജാവേദ് അലിഖാൻ -സമാജ്വാദി പാർട്ടി, പി. സന്തോഷ് കുമാർ -സി.പി.ഐ, മഹുവ മാജി -ജെ.എം.എം, മുഹമ്മദ് ഫൈസൽ -എൻ.സി.പി, എൻ.കെ. പ്രേമചന്ദ്രൻ -ആർ.എസ്.പി, സുശീൽ ഗുപ്ത -ആം ആദ്മി പാർട്ടി, അരവിന്ദ് സാവന്ത് -ശിവസേന, തിരുമാവളവൻ -വി.സി.കെ, ജയന്ത് ചൗധരി -ആർ.എൽ.ഡി എന്നിവരാണ് സംഘത്തിൽ. ഗൗരവ് ഗൊഗോയ്, ഫുലോദേവി നേതം -കോൺഗ്രസ്, ഡി. രവികുമാർ-ഡി.എം.കെ, അനിൽ ഹെഗ്ഡെ -ജെ.ഡി.യു എന്നിവർ ഇവരെ അനുഗമിക്കുന്നുണ്ട്.
ശനിയാഴ്ച രാവിലെ ഡൽഹിയിൽനിന്ന് പുറപ്പെടുന്ന പ്രതിപക്ഷ സംഘം കലാപ ബാധിതമേഖലകൾ സന്ദർശിച്ച് ഞായറാഴ്ച മടങ്ങും.മണിപ്പൂർ കലാപത്തെക്കുറിച്ച് സുപ്രീംകോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.