ശിവസാഗർ: നിരോധിത സംഘടന ഉൾഫ ഒരാഴ്ച മുമ്പ് തട്ടിക്കൊണ്ടു പോയ രണ്ട് ഒ.എൻ.ജി.സി ജീവനക്കാരെ മോചിപ്പിച്ചു. ടെക്നിക്കൽ ജീവനക്കാരായ അലകേഷ് സൈകിയ, മോഹിനി മോഹൻ ഗൊഗോയ് എന്നിവരെയാണ് മോചിപ്പിച്ചത്.
വെള്ളിയാഴ്ച രാത്രി അസമിലെ മോൻ ജില്ലയിൽ സൈന്യവും അസം റൈഫിൾസും നടത്തിയ സംയുക്ത നീക്കത്തിലാണ് ഇവരെ മോചിപ്പിച്ചത്. സ്ഥലത്ത് നിന്ന് ഒരു എ.കെ 47 തോക്കും കണ്ടെടുത്തു. തട്ടിക്കൊണ്ടു പോയ മൂന്നാമത്തെ ജീവനക്കാരൻ റിഥുൽ സൈകിയയെ കണ്ടെത്താനുള്ള തിരച്ചിൽ സേന ഊർജിതമാക്കി.
ശിവസാഗറിൽ നിന്ന് ഒ.എൻ.ജി.സി ജീവനക്കാരെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ നിരോധിത സംഘടന ഉൾഫ (ഇൻഡിപെഡന്‍റ്) ആണെന്ന വിവരം അസം പൊലീസിന് ലഭിച്ചിരുന്നു. ഉൾഫയുടെ സ്വയം പ്രഖ്യാപിത മേജർ ഗണേഷ് ലോഹൻ, ആദിഥ്യൻ അസോം, പ്രദീപ് ഗൊഗോയ് എന്നിവരാണ് സംഭവത്തിന് പിന്നിൽ.
ഏപ്രിൽ 21ന് അസം-നാഗലാൻഡ് അതിർത്തി കടന്നു പോകുന്ന ശിവസാഗർ ജില്ലയിലെ ലക് വയിൽ നിന്നാണ് ഒ.എൻ.ജി.സി ടെക്നിക്കൽ ജീവനക്കാരെ തട്ടിക്കൊണ്ടുപോയത്. സംഭവുമായി ബന്ധപ്പെട്ട് ഉൾഫക്ക് വിവരങ്ങൾ കൈമാറുന്നവർ, അനുഭാവികൾ അടക്കം 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.