ഹൈദരാബാദ്: ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയായ ബി.ആർ. അംബേദ്കറുടെ ഏറ്റവും വലിയ പ്രതിമ ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഹൈദരാബാദിൽ അനാച്ഛാദനം ചെയ്യും. അംബേദ്കറുടെ 125 അടി ഉയരമുള്ള പ്രതിമയാണ് നിർമിച്ചിരിക്കുന്നത്.
ഹൈദരാബാദിലെ തെലങ്കാന സെക്രട്ടേറിയറ്റ് സമുച്ചയത്തിനു മുന്നിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഉദ്ഘാടനം ചെയ്യാനിരിക്കുന്ന സെക്രട്ടേറിയറ്റ് സമുച്ചയത്തിനും അംബേദ്കറുടെ പേരാണ് നൽകിയിട്ടുള്ളത്. 45.5 അടി വീതിയും 465 ടൺ ഭാരവുമുള്ള പ്രതിമ പിച്ചളയിലും ഉരുക്കിലുമാണ് നിർമിച്ചിരിക്കുന്നത്. 146 കോടിയാണ് നിർമാണ ചെലവ്.
പാർലമെന്റ് മന്ദിരത്തിന്റെ ആകൃതിയിലുള്ള തറനിരപ്പിലാണ് പ്രതിമയുള്ളത്. ചടങ്ങിൽ അംബേദ്കറുടെ പേരക്കുട്ടി പ്രകാശ് അംബേദ്കർ ചടങ്ങിൽ മുഖ്യാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.