'ചീഫ് ജസ്റ്റിസിലുണ്ടായിരുന്ന എല്ലാ വിശ്വാസവും നഷ്ടമായി'; രൂക്ഷ വിമർശനവുമായി ഇന്ദിര ജയ്സിങ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്‍റെ വീട്ടിലെത്തി ഗണേശപൂജയിൽ പങ്കെടുത്ത സംഭവത്തിൽ വിമർശനവുമായി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്. ജുഡീഷ്യറിയുടെയും എക്സിക്യൂട്ടിവിന്‍റെയും അധികാരങ്ങൾ തമ്മിലെ വേർതിരിവിൽ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച കാട്ടിയെന്ന് അവർ പറഞ്ഞു. ചീഫ് ജസ്റ്റിസിലുണ്ടായിരുന്ന വിശ്വാസം നഷ്ടമായെന്നും ഇന്ദിര ജയ്സിങ് വിമർശിച്ചു.

'ജുഡീഷ്യറിയുടെയും എക്സിക്യൂട്ടിവിന്‍റെയും അധികാരങ്ങൾ തമ്മിലെ വേർതിരിവിൽ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ചവരുത്തി. ചീഫ് ജസ്റ്റിസിന്‍റെ സ്വതന്ത്ര നിലപാടുകളിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. ചീഫ് ജസ്റ്റിസിന്‍റെ നടപടിയെ സുപ്രീംകോടതി ബാർ അസോസിയേഷൻ അപലപിക്കണം' -ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്‍റെ വീട്ടിൽ നടന്ന ഗണപതി പൂജയിൽ പങ്കെടുത്തത്. ഗണേശ ചതുർഥി ആഘോഷത്തിന്‍റെ ഭാഗമായായിരുന്നു ചീഫ് ജസ്റ്റിനും പത്നി കൽപന ദാസിനുമൊപ്പം മോദി പൂജയിൽ പങ്കെടുത്തത്. സംഭവത്തിൽ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. ആർ.ജെ.ഡി എം.പി മനോജ് കുമാർ ഝാ പ്രധാനമന്ത്രിയുടെയും ചീഫ് ജസ്റ്റിസിന്‍റെയും നടപടിയെ വിമർച്ചു. 'ഇതാണ് റിപ്പബ്ലിക്കിന്‍റെ അവസ്ഥ' എന്ന അടിക്കുറിപ്പോടെയാണ് മനോജ് കുമാർ ഝാ വിഡിയോ പങ്കുവെച്ചത്. 

അഭിഭാഷകൻ പ്രശാന്ത് ഭൂഷനും ചീഫ് ജസ്റ്റിസിന്‍റെ നടപടിയെ വിമർശിച്ച് രംഗത്തെത്തി. ജഡ്ജിമാർക്കുള്ള പെരുമാറ്റച്ചട്ടം ചീഫ് ജസ്റ്റിസിനെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ എക്സ് പോസ്റ്റ്. 


Tags:    
News Summary - Indira Jaising on PM Modi joining Puja at CJI’s residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.