ഗണേശ വിഗ്രഹത്തോടൊപ്പം ഒഴുക്കി വിട്ടത് നാല് ലക്ഷം രൂപയുടെ മാല; തിരിച്ചെടുത്തത് 10,000 ലിറ്റർ വെള്ളം വറ്റിച്ച്

ബംഗളൂരു: ഗണേ​ശോത്സവത്തോട് അനുബന്ധിച്ച് ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ ഒപ്പം ഒഴുക്കിവിട്ടത് നാല് ലക്ഷം രൂപയുടെ സ്വർണമാല. കർണാടകയി​ലെ ബംഗളൂരുവിലാണ് സംഭവം. 10 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കൃത്രിമ തടാകത്തിലെ വെള്ളം വറ്റിച്ചാണ് സ്വർണമാല പുറത്തെടുത്തത്. വെള്ളം വറ്റിച്ചപ്പോൾ ഒഴുക്കിയ 300ഓളം വിഗ്രഹങ്ങളും കണ്ടെടുത്തു.

ബംഗളൂരുവിലെ വിജയനഗറിലാണ് സംഭവമുണ്ടായത്. ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യുന്നതിനായി ഉണ്ടാക്കിയ കൃത്രിമ തടാകത്തിൽ ശനിയാഴ്ച വൈകീട്ടാണ് മാല കാണാതായത്. ഒടുവിൽ ഞായറാഴ്ച രാവിലെ ഇത് പുറത്തെടുക്കുകയായിരുന്നു. ഗണേശ വിഗ്രഹത്തിന്റെ നിമഞ്ജനം നടത്തി വീട്ടിലെത്തിച്ചപ്പോഴാണ് രാമയ്യക്കും ഉമാദേവിക്കും മാല നഷ്ടമായത് അറിഞ്ഞത്. ഉടൻ തന്നെ മാല നഷ്ടമായ സ്ഥലത്ത് പോയി വീണ്ടും പരിശോധിക്കുകയായിരുന്നു.

ഗണേശ വിഗ്രഹത്തോടൊപ്പം മാലയുണ്ടായിരുന്നുവെന്ന് തടാകത്തിന് അരികിൽ നിന്നിരുന്നയാൾ പറഞ്ഞതോടെ വിശദമായ തിരച്ചിൽ ആരംഭിച്ചു. സ്ഥലത്തെ എം.എൽ.എയുടെ നിർദേശപ്രകാരം പത്തോളം പേരാണ് തെരച്ചിലിൽ പങ്കാളികളായത്. ഒടുവിൽ 10 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.

Tags:    
News Summary - Bengaluru Couple Mistakenly Immerses Ganpati Idol With Rs 4 Lakh Gold Chain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.