ന്യൂഡൽഹി: ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ സുപ്രധാനമായ മാറ്റവുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ് മാറ്റം. പുതിയ തീരുമാനം പ്രകാരം ഇന്ത്യൻ റെയിൽവേ വെബ്സൈറ്റിലൂടെയും ആപിലൂടേയും ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കിയാൽ ഉടനടി റീഫണ്ട് നൽകുമെന്നാണ് റെയിൽവേ പ്രഖ്യാപനം.
ടിക്കറ്റ് ബുക്ക് ചെയ്യുേമ്പാൾ ഐ.ആർ.ടി.സിയുടെ പേയ്മെൻറ് ഗേറ്റ്വേയായ ഐ.ആർ.ടി.സി- ഐപേ വഴി പണമടച്ചവർക്കാണ് അതിവേഗത്തിൽ പണം തിരികെ ലഭിക്കുക. 2019ലാണ് ഇന്ത്യൻ റെയിൽവേ ഐ.ആർ.ടി.സി-ഐപേ സംവിധാനം അവതരിപ്പിച്ചത്. കേന്ദ്രസർക്കാറിെൻറ ഡിജിറ്റൽ ഇന്ത്യ കാമ്പയിനിെൻറ ഭാഗമായിട്ടായിരുന്നു ഐപേയുടെ അവതരണം.
നിലവിൽ ടിക്കറ്റ് റദ്ദാക്കുന്നവർക്ക് റീഫണ്ട് ലഭിക്കാൻ രണ്ട് മുതൽ മൂന്ന് ദിവസം വരെ എടുക്കാറുണ്ട്. പുതിയ സംവിധാനം ട്രെയിൻ യാത്രക്കാർക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ റെയിൽവേ വക്താവ് പറഞ്ഞു. ഐ.ആർ.ടി.സി-ഐപേയുടെ യൂസർ ഇൻറർഫേസിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.