ന്യൂഡൽഹി: ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുകയും പിന്നീട് പണം നൽകുകയും ചെയ്യുന്ന പേ ഒാൺ ഡെലിവറി സംവിധാനം റെയിൽവേയിൽ നടപ്പാക്കി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ-പേ ലേറ്റർ എന്ന സ്ഥാപനവുമായി ചേർന്നാണ് ട്രെയിൻ ടിക്കറ്റ് ബുക്കിങ് അടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന റെയിൽവേ സംവിധാനമായ ഐ.ആർ.സി.ടിസി പുതിയ സേവനം ലഭ്യമാക്കിയത്. പണമില്ലാത്ത നിരവധി യാത്രക്കാർക്ക് ഗുണകരമാകുന്ന പേ ഒാൺ ഡെലിവറി സംവിധാനം എന്നാണ് വിലയിരുത്തൽ.
തുടക്കത്തിൽ എക്സ്പ്രസ് ട്രെയിനുകളിലെ യാത്രികർക്കാണ് ഈ സംവിധാനം ലഭ്യമാവുക. നിലവിലെ ടിക്കറ്റ് ബുക്കിങ് സംവിധാനമായ ഐ.ആർ.സി.ടിസി വെബ്സൈറ്റിലൂടെ യാത്ര ചെയ്യേണ്ട ദിവസത്തിന് അഞ്ച് ദിവസം മുമ്പാണ് യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ഈ സമയത്ത് 3.5 ശതമാനം സർവീസ് ചാർജ് ഈടാക്കും. തുടർന്ന് 14 ദിവസത്തിനകം പണം അടച്ചാൽ മതി.
ഇ-ടിക്കറ്റ് വഴി യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുക. ടിക്കറ്റ് ബുക്ക് ചെയ്യാൻ പേര്, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ, പാൻ/അധാർ കാർഡ് വിവരങ്ങൾ സൈറ്റിൽ ചേർക്കണം. കൂടാതെ ഒ.റ്റി.പി വഴി ബുക്ക് സ്ഥിരീകരിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.