ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതിനിടെ ചാർധാം തീർഥാടനത്തിന് പ്രത്യേക ട്രെയിനുമായി ഇന്ത്യൻ റെയിൽവേ. ചാർധാമിന് പുറമേ പുരി ജഗനാഥ ക്ഷേത്രം, രാമേശ്വരം, ദ്വാരകാദിഷ് എന്നിവിടങ്ങളിലും ട്രെയിൻ സഞ്ചരിക്കും. 'ദേഖോ അപ്ന ദേശ്' എന്ന പേരിലുള്ള തീർഥാടനത്തിന് എ.സി ട്രെയിനായിരിക്കും ഉപയോഗിക്കുക.
ഡൽഹി സഫ്ജർദങ് സ്റ്റേഷനിൽ നിന്ന് സെപ്തംബർ 18നാണ് യാത്ര ആരംഭിക്കുക. 16 ദിവസത്തെ യാത്രയാണ് ഇന്ത്യൻ റെയിൽവേ നടത്തുക. ബദ്രിനാഥ്, മാന ഗ്രാമം, ജോഷിമഠ്, ഋഷികേശ്, ജഗനാഥ ക്ഷേത്രം, പുരി, രാമേശ്വശരം, ധനുഷ്കോടി, ദ്വാരകാദിഷ്, ശിവ്രജപുർ ബീച്ച് തുടങ്ങിയ സ്ഥലങ്ങളെല്ലാം സന്ദർശിക്കും.
8500 കിലോ മീറ്ററാണ് ട്രെയിൻ സഞ്ചരിക്കുക. രണ്ട് റസ്റ്ററന്‍റുകൾ, മോഡേൺ കിച്ചൻ, ഷവർ ക്യൂബിക്കൽസ്, സെൻസർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബാത്ത്റൂമുകൾ, ഫൂട്ട് മസാജ് എന്നീ സംവിധാനങ്ങളെല്ലാം ട്രെയിനിലുണ്ടാവും. 156 ടൂറിസ്റ്റുകളെയാവും ട്രെയിനിൽ അനുവദിക്കുക. ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.