ന്യൂഡൽഹി: മൂസിലിൽ െഎ.എസ് ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാർ ജീവനോടെയുണ്ടോ, മരിച്ചോ എന്നത് സംബന്ധിച്ച് തെളിവുകളൊന്നുമില്ലെന്ന് ഇറാഖ് വിദേശകാര്യ മന്ത്രി ഇബ്രാഹിം അൽ ജഅ്ഫരി. ഇവരെക്കുറിച്ച് വിവരം ലഭിക്കാൻ ഇറാഖ് സർക്കാർ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുദിവസത്തെ സന്ദർശനത്തിന് തിങ്കളാഴ്ച ഡൽഹിയിെലത്തിയ ജഅ്ഫരിയുമായി നടന്ന ചർച്ചയിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇക്കാര്യം ഉന്നയിച്ചിരുന്നു.
മൂസിൽ പട്ടണം െഎ.എസിൽനിന്ന് മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി പ്രഖ്യാപിച്ച് രണ്ടാഴ്ചക്കുള്ളിലാണ് അൽ ജഅ്ഫരിയുടെ തന്ത്രപ്രധാന ഇന്ത്യ സന്ദർശനം. െഎ.എസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാർ മൂസിലിലെ വടക്കുപടിഞ്ഞാറൻ പട്ടണമായ ബാദുഷിൽ ജയിലിൽ കഴിയുന്നതായി ഇൗയിടെ ബന്ധുക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സുഷമ പറഞ്ഞിരുന്നു. എന്നാൽ, ബാദുഷ് ജയിൽ ആളൊഴിഞ്ഞ അവസ്ഥയിലാണെന്ന് മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇറാഖ് മന്ത്രിയുടെ വെളിപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.