ബംഗളൂരു: െഎ.എസ്.ആർ.ഒയുടെ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് -17 വിക്ഷേപിച്ചു. 3,477കിലോ ഭാരമുള്ള ജി സാറ്റ് -17 നിൽ സി-ബാൻഡും എസ്-ബാൻഡും വിവിധ തരത്തിലുള്ള വാർത്താ വിനിമയ സൗകര്യങ്ങൾ ഉറപ്പു വരുത്തും.
സൗത്ത് അമേരിക്കൻ തീരത്തെ ഫ്രഞ്ച് ടെറിട്ടറി ഗയാനയിലെ കൗരു സ്പേസ് പോർട്ടിൽ നിന്നാണ് വിക്ഷേപണം നടന്നത്. യൂറോപ്പിെൻറ ഉപഗ്രഹ വിക്ഷേപണ വാഹനമായ അരീന സ്പേസ് ഫ്ലൈറ്റ് VA238 ആണ് ഉപഗ്രഹത്തെ ഭ്രമണ പഥത്തിൽ എത്തിച്ചത്. െഎ.എസ്.ആർ.ഒ ഇൗ മാസം വിക്ഷേപിക്കുന്ന മുന്നാമത്തെ ഉപഗ്രഹമാണ് ജി സാറ്റ്-17. രണ്ടെണ്ണവും ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപിച്ചത്. ഹെല്ലാസ് സാറ്റ് 3-ഇൻമാർസാറ്റ് എസ് EAN ഉപഗ്രഹവും ഇതോടൊപ്പം വിക്ഷേപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.