ഇത്​ വേദനിപ്പിക്കുന്നു; ബി.ജെ.പിക്കെതിരെ  രൂക്ഷവിമർശനവുമായി ചന്ദ്രബാബു നായിഡു

അമരാവതി: ആന്ധ്രപ്രദേശിന്​ നീതി നൽകാൻ കേന്ദ്രസർക്കാർ തയാറാവുന്നില്ലെന്ന്​ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇത്​ വേദനാജനകമാണെന്ന്​ അദ്ദേഹം വ്യക്​തമാക്കി. എൻ.ഡി.ടി.വി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കു​േമ്പാഴാണ്​ വീണ്ടും ബി.ജെ.പിക്കെതിരെ മുന്നറിയിപ്പുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്​.

പ്രധാനമന്ത്രിയുമായി കൂടികാഴ്​ച നടത്താൻ 29 തവണ താൻ ഡൽഹിയിലെത്തി. അപ്പോഴെല്ലാം ആന്ധ്രാപ്രദേശിന്​ പ്രത്യേക സാമ്പത്തിക സഹായം നൽകുമെന്ന്​ മോദി പറഞ്ഞിരുന്നു. എന്നാൽ, ഇതുവരെയായിട്ടും ഒരു സഹായവും സംസ്ഥാനത്തിന്​ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത പൊതുതെരഞ്ഞെടുപ്പ്​ വരെ കേന്ദ്രസർക്കാർ ആന്ധ്രക്ക്​ ആവശ്യമായ സഹായങ്ങൾ നൽകിയില്ലെങ്കിൽ എൻ.ഡി.എ മുന്നണിക്കുള്ള പിന്തുണ പിൻവലിക്കുന്നതടക്കമുള്ള നടപടികളിലേക്ക്​ നീങ്ങുമെന്ന സൂചനയും അദ്ദേഹം നൽകി. നേരത്തെ എൻ.ഡി.എ മുന്നണിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന്​ ചന്ദ്രബാബു നായിഡു വ്യക്​തമാക്കിയിരുന്നു. പിന്നീട്​ അമിത്​ ഷാ നടത്തിയ ചർച്ചകൾക്കൊടുവിലാണ്​ അദ്ദേഹം നിലപാട്​ മയപ്പെടുത്തിയത്​.

Tags:    
News Summary - It Will Be Painful": Chandrababu Naidu Issues Fresh Warning To Centre-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.