പെൺകുട്ടികളും മദ്യപാനം തുടങ്ങിയ​ത്​ എന്നെ ഭയപ്പെടുത്തുന്നു-മനോഹർ പരീകർ

പനാജി: പെൺകുട്ടികളും മദ്യപാനം തുടങ്ങിയത്​ തന്നെ ഭയപ്പെടുത്തുന്നുവെന്ന്​ ഗോവ മുഖ്യമന്ത്രി മനോഹർ പരീകർ. ഗോവയിൽ പൊതുസ്ഥലങ്ങളിലെ മദ്യപാനത്തിന്​  നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങളുമായി മുന്നോട്ട്​ പോകുന്നതിനിടെയാണ്​ പ്രസ്​താവനയുമായി പരീക്കർ രംഗത്തെത്തിയിരിക്കുന്നത്​. 

താൻ മുഴുവൻ പെൺകുട്ടികളെയും ഉദ്ദേശിച്ചല്ല പറയുന്നത്​. ഇവിടെ എത്തിയവർ മദ്യപിക്കുന്നവരാണെന്നും താൻ അഭിപ്രായപ്പെടുന്നില്ലെന്ന്​ സംസ്ഥാന യൂത്ത്​ പാർലമ​​െൻറിനെ അഭിസംബോധന ചെയ്​ത്​ പരീകർ പറഞ്ഞു. നേരത്തെ ഗോവയിൽ മയക്കുമരുന്ന്​ വ്യാപാരം നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന്​ പരീകർ അഭിപ്രായപ്പെട്ടിരുന്നു. 

മയക്കുമരുന്ന്​ കച്ചവടം പൂർണ്ണമായും ഇല്ലാതാക്കിയെന്ന്​ താൻ അവകാശപ്പെടുന്നില്ല. പക്ഷേ അത്​ കുറച്ച്​ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്​. കോളജുകളിൽ മയക്കുമരുന്ന്​ ഉപയോഗം വൻതോതിൽ വ്യാപിച്ചിട്ടുണ്ടെന്ന്​ താൻ വിശ്വസിക്കുന്നില്ലെന്നും പരീക്കർ പറഞ്ഞു.

മയക്കുമരുന്ന്​ കണ്ടെത്താൻ പൊലീസിന്​ കർശന നിർദേശം നൽകിയിട്ടുണ്ട്​. ഇതി​​​െൻറ ഭാഗമായി 170 പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

Tags:    
News Summary - 'I've Begun To Fear As Even Girls Have Started Drinking Beer': Manohar Parrikar-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.