ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ 44ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹാര്‍ ചുമതലയേല്‍ക്കും. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ ഖേഹാറിനെ നാമനിര്‍ദേശം ചെയ്തുള്ള കത്ത് ചൊവ്വാഴ്ച രാഷ്ട്രപതിക്ക് കൈമാറി. വരുന്ന ജനുവരി മൂന്നിനാണ് ഠാകുര്‍ വിരമിക്കുന്നത്. അടുത്ത ദിവസം ജസ്റ്റിസ് ഖേഹാര്‍ ചുമതലയേല്‍ക്കും. ആഗസ്റ്റ് 27ന് വിരമിക്കുന്നതുവരെ 64കാരനായ അദ്ദേഹം ഈ പദവിയില്‍ തുടരും.
ഈ പദവിയിലത്തെുന്ന ആദ്യത്തെ സിഖുകാരനായിരിക്കും ഖേഹാര്‍. ജഡ്ജി നിയമനത്തിനുള്ള ദേശീയ ജുഡീഷ്യല്‍ നിയമന കമീഷനെ റദ്ദാക്കിയ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്‍െറ അധ്യക്ഷനായിരുന്നു ജസ്റ്റിസ് ഖേഹാര്‍. അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടി റദ്ദാക്കിയ വിധിയും സഹാറ മേധാവി സുബ്രതാ റോയിയെ ജയിലിലയച്ച വിധിയും പുറപ്പെടുവിച്ച ബെഞ്ചുകള്‍ക്കും നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.