ന്യൂഡൽഹി: ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിൽ പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തതിന് അറസ്റ്റ് ചെയ്ത വിദ്യാർഥികളെയും നാട്ടുകാരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും. ജാമിഅ അക്രമങ്ങളെക്കുറിച്ച സ്വതന്ത്ര അന്വേഷണത്തിന് സമിതിയെ വെക്കുന്നത് പരിഗണിക്കാമെന്നും ഡൽഹി ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാറിെൻറ സോളിസിറ്റർ ജനറലും അഡീഷനൽ സോളിസിറ്റർ ജനറലും ആവശ്യപ്പെട്ടതുപ്രകാരം ബുധനാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് വിഭു ഭക്റുവിെൻറ സിംഗിൾ ബെഞ്ച് കേസ് ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിലേക്ക് മാറ്റി.
അഭിഭാഷകയായ നബില ഹസൻ, ജാമിഅ വിദ്യാർഥികളായ ലദീദ ഫർസാന, ആയിശ റെന്ന എന്നിവർ സമർപ്പിച്ച ഹരജിയിൽ സമരവുമായി ബന്ധപ്പെട്ട അക്രമങ്ങളും നിയമ വിരുദ്ധമായ കസ്റ്റഡിയും അന്വേഷിക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണസമിതി ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹരജി നൽകിയതിെൻറ പേരിൽ തെൻറ കക്ഷികൾക്ക് േനരെയുണ്ടാകാവുന്ന പ്രതികാര നടപടികളിൽനിന്ന് സംരക്ഷണം നൽകണമെന്ന് മൂവർക്കും വേണ്ടി ഹാജരായ അഭിഭാഷകൻ സിദ്ധാർഥ് സീം ആവശ്യപ്പെട്ടു. എന്നാൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഡീഷനൽ സോളിസിറ്റർ ജനറൽ അമൻ ലേഖിയും ആ ആവശ്യത്തെ എതിർത്തു. വ്യാഴാഴ്ച കേസ് പരിഗണിക്കുന്നതിനാൽ അടിയന്തരമായി ആവശ്യം പരിഗണിക്കേണ്ട കാര്യമില്ലെന്ന് ഇരുവരും വാദിച്ചു.
എന്നാൽ, ഡൽഹി സർക്കാറിെൻറ സ്റ്റാൻഡിങ് കോൺസൽ രാഹുൽ മെഹ്റ ഹരജിക്കാരുടെ ആവശ്യത്തെ പിന്തുണച്ചു. അവർ ക്രിമനലുകളല്ലെന്നും ക്രിമിനൽ പശ്ചാത്തലമില്ലാത്ത ഇൗ രാജ്യത്തെ സാധാരണ സ്ത്രീകളാണെന്നും മെഹ്റ വാദിച്ചു. ഡൽഹി പൊലീസിന് വേണ്ടി താനാണ് ഹാജരാകുന്നതെന്നും മെഹ്റയുടെ വാദം നിർഭാഗ്യകരമാണെന്നും തുഷാർ മേത്ത പ്രതികരിച്ചേപ്പാൾ നിർഭാഗ്യകരമായ വശത്താണ് താനെന്ന് മെഹ്റയും തിരിച്ചടിച്ചു.
ഒടുവിൽ സംരക്ഷണം ആവശ്യപ്പെട്ട് പ്രത്യേക അപേക്ഷ സമർപ്പിക്കാൻ ജഡ്ജി ഹരജിക്കാരോട് നിർദേശിച്ചു.
ഏതെങ്കിലും തരത്തിലുള്ള പ്രതികാര നടപടികൾ ഉണ്ടായാൽ ഇൗ കോടതി എപ്പോഴുമുണ്ടാകുമെന്നും അപേക്ഷയുണ്ടെങ്കിൽ അക്കാര്യം പരിഗണിക്കാമെന്നും ജസ്റ്റിസ് വിഭു ഭക്റു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.