ന്യൂഡൽഹി: ജാമിഅ മില്ലിയയിലെ പൊലീസ് അതിക്രമത്തിന് കാരണമായി പറയുന്ന തീവെപ്പിലും അക്രമത്തിലും വിദ്യാർഥികൾക്ക് പങ്കിെല്ലന്ന് വൈസ് ചാൻസലർ നജ്മ അഖ്തറും വിദ്യാർഥികളും ഒരുപോലെ പറയുന്നു. പൊലീസ് അതിക്രമത്തിെൻറയും തീവെക്കുന്നതിെൻറയും ചിത്രങ്ങളും വിഡിയോകളും തങ്ങളുടെ വാദത്തിന് തെളിവായി അവർ നിരത്തി. നാലു ദിവസമായി സമാധാനപരമായി പ്രക്ഷോഭവുമായി മുന്നോട്ടുപോകുകയായിരുന്നുവെന്നും ഞായറാഴ്ചയും അങ്ങനെത്തന്നെയായിരുന്നുവെന്നും നജ്മ അഖ്തർ പറഞ്ഞു.
ഏറ്റുമുട്ടലും അക്രമവും പുറത്തുള്ളവരും പൊലീസും തമ്മിലായിരുന്നു. പൊലീസ് അതിക്രമം നടക്കുേമ്പാൾ വിദ്യാർഥികൾ കാമ്പസിലാണ്. പുറത്തുപോകരുതെന്ന് വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സമരത്തിൽനിന്ന് പിന്തിരിയാൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എങ്കിലും അവർ മാർച്ചുമായി മുന്നോട്ടുപോയി. പുറത്തുപോയാൽ സർവകലാശാലക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അവർ പറഞ്ഞു. വിദ്യാർഥികൾ ശാന്തിയും സമാധാനവും പുലർത്തണമെന്നും പുറത്തുപോകരുതെന്നും ജാമിഅ വി.സി ആവശ്യപ്പെട്ടു.
പുരുഷ പൊലീസുകാർ വിദ്യാർഥിനികളെ ക്രൂരമായി മർദിച്ചതായും കൈയേറ്റം ചെയ്തതായും സമരം ചെയ്യുന്ന ജാമിഅ വിദ്യാർഥി ഇംറാൻ പറഞ്ഞു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ജന്തർമന്തറിലേക്ക് മാർച്ച് നടത്താൻ സമ്മതിക്കില്ലെന്ന് വ്യക്തമാക്കി പൊലീസ് തടഞ്ഞിരുന്നു. അപ്പോഴൊന്നുമുണ്ടാക്കാത്ത അക്രമം വിദ്യാർഥികളില്ലാത്ത ഭാഗത്തുണ്ടായതിന് പിന്നിൽ പൊലീസ് ആണെന്നും ഇംറാൻ കുറ്റപ്പെടുത്തി. വൈകാരിക അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് പറഞ്ഞ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ചിന്മയ് ബിശ്വാസ് സ്ഥിതിഗതി നിയന്ത്രണാധീനമാക്കാനാണ് നടപടിയെന്ന് ന്യായീകരിച്ചു.
പ്രക്ഷോഭം അട്ടിമറിക്കാൻ പൊലീസും ആർ.എസ്.എസും ചേർന്നാണ് അക്രമങ്ങൾ ആസൂത്രണം ചെയ്തതെന്ന് ആക്ടിവിസ്റ്റും ജന്തർ മന്തറിലെ ‘നോട്ട് ഇൻ മൈ നെയിം’ പ്രക്ഷോഭത്തിെൻറ സംഘാടകനുമായ ഉവൈസ് സുൽത്താൻ ഖാൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.