ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അപകടനില തരണം ചെയ്തതായി എ.െഎ.ഡി.എം.കെ. അവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും ഉടൻ തന്നെ മുറിയിലേക്ക് മാറ്റുമെന്നും പാർട്ടി വക്താവ് സി.പൊന്നയ്യൻ അറിയിച്ചു.
കൃത്രിമ ശ്വസന സംവിധാനം എടുത്തുമാറ്റിയിട്ടുണ്ട്. ഒരാഴ്ചയായി അവർക്ക് അർധ ഖരാവസ്ഥയിലുള്ള ഭക്ഷണം നൽകുന്നു. ആളുകളോട് സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.പനിയും നിർജ്ജലീകരണവും മൂലം സെപ്തംബർ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗുരുതരമായ അണുബാധയെ തുടർന്ന് കൃത്രിമ ശ്വസന സംവിധാനത്തിെൻറ സഹായത്തോടെയായിരുന്നു ശ്വാസോച്ഛാസം നടന്നിരുന്നത്. അപ്പോളോ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധർ ഒരുമിച്ചാണ് ജയലളിതയെ ചികിത്സിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.