ന്യൂഡൽഹി: ഹൈകോടതികളിലെയും സുപ്രീംകോടതിയിലെയും ജഡ്ജി നിയമനങ്ങളിൽ സുതാര്യത കൊണ്ടുവരുന്ന ചരിത്രപരമായ നീക്കത്തിൽ നിയമന ശിപാർശ സുപ്രീംകോടതി വെബ്സൈറ്റിൽ പരസ്യപ്പെടുത്താൻ സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊളീജിയം അംഗങ്ങളായ ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി ലോക്കൂർ, കുര്യൻ ജോസഫ് എന്നിവർ ഇതു സംബന്ധിച്ച പ്രമേയത്തെ െഎക്യകണ്ഠ്യേന പിന്തുണച്ചു.
രാജ്യത്ത് കൊളീജിയം സംവിധാനം തുടങ്ങി മൂന്നു പതിറ്റാണ്ടിനുശേഷമാണ് അടിമുടി ബാധിക്കുന്ന പരിഷ്കാരത്തിന് സുപ്രീംകോടതി തീരുമാനമെടുത്തത്. സീനിയോറിറ്റിയുണ്ടായിട്ടും കർണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് ജയന്ത് പേട്ടലിനെ സുപ്രീംകോടതി ജഡ്ജിയാക്കാതെ അലഹബാദ് ഹൈകോടതിയിലേക്ക് മാറ്റിയതിനെ തുടർന്ന് അദ്ദേഹം രാജിവെച്ചത് വലിയ വിവാദമായതിന് പിറകെയാണ് സുപ്രീംകോടതി നടപടി. മുതിർന്ന അഭിഭാഷകർ, ഗുജറാത്ത് ഹൈകോടതി ബാർ അസോസിയേഷൻ തുടങ്ങിയവരെല്ലാം കൊളീജിയത്തിെനതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്തുവന്നിരുന്നു.
ജഡ്ജി നിയമനത്തിനുള്ള കൊളീജിയം സംവിധാനത്തിെൻറ രഹസ്യം സൂക്ഷിച്ചുകൊണ്ടുതന്നെ സുതാര്യത ഉറപ്പുവരുത്താനാണ് പ്രമേയം പാസാക്കിയതെന്ന് സുപ്രീംകോടതി പുറത്തിറക്കിയ കുറിപ്പ് വ്യക്തമാക്കി. ഹൈകോടതിയിലേക്ക് സ്ഥാനക്കയറ്റം നൽകാനും സ്ഥിരം ജഡ്ജിയാക്കി മാറ്റാനും ചീഫ് ജസ്റ്റിസുമാരാക്കി ഉയർത്താനും ചീഫ് ജസ്റ്റിസുമാരെ സ്ഥാനക്കയറ്റം നൽകി സുപ്രീംകോടതി ജഡ്ജിമാരാക്കാനും അടിസ്ഥാനമാക്കുന്ന രേഖകൾ ഒാരോഘട്ടത്തിലും വ്യത്യസ്തമായിരിക്കുമെന്നതിനാൽ ഒാരോ ഘട്ടത്തിലും അത് പരസ്യപ്പെടുത്തുമെന്നും കൊളീജിയം അറിയിച്ചു.
ജഡ്ജിമാരുടെ നിയമനങ്ങൾ, സ്ഥലംമാറ്റങ്ങൾ, സ്ഥാനക്കയറ്റങ്ങൾ എന്നിവ വെബ്സൈറ്റിൽ പരസ്യപ്പെടുത്തും. അതോടൊപ്പം നിയമനങ്ങൾ, സ്ഥലംമാറ്റങ്ങൾ, സ്ഥാനക്കയറ്റങ്ങൾ എന്നിവക്ക് ജഡ്ജിമാരെ ശിപാർശ ചെയ്യുന്നതിനും പേരുകൾ തള്ളുന്നതിനുമുള്ള കാരണങ്ങളും ഇതിൽ വ്യക്തമാക്കും. സുപ്രീംകോടതിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ ‘കൊളീജിയം റസലൂഷൻസ്’ എന്ന ടാഗിന് താെഴയായി ഇവ പൊതുജനങ്ങൾക്ക് വായിക്കാനാകും. പുതിയ സംവിധാനത്തിന് തുടക്കം കുറിച്ച് മദ്രാസ്, കേരള ഹൈകോടതികളിലെ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട ഇൗ മാസം മൂന്നിലെ കൊളീജിയം ശിപാർശകൾ വെബ്സൈറ്റിൽ പുറത്തുവിട്ടു. പുതിയ നിയമനത്തിെൻറ സുതാര്യത ഉറപ്പുവരുത്താനായി കൊളീജിയത്തിെൻറ മിനുട്സും വെബ്സൈറ്റിലിട്ടിട്ടുണ്ട്.
നിലവിലുള്ള കൊളീജിയം സമ്പ്രദായം മാറ്റി ദേശീയ ന്യായാധിപ നിയമന കമീഷന് രൂപവത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെൻറില്‍ നടത്തിയ ഇന്ത്യന്‍ ഭരണഘടനയുടെ 99ാം ഭേദഗതിയും ദേശീയ ന്യായാധിപ നിയമന കമീഷന് നിയമ (2014) നിര്‍മാണവും ഭരണഘടനാവിരുദ്ധവും അസാധുവുമാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. സുപ്രീംകോടതി ജഡ്ജിമാരെയും ഹൈകോടതി ചീഫ് ജസ്റ്റിസുമാരെയും ജഡ്ജിമാരെയും നിയമിക്കുന്നതിനും സ്ഥലംമാറ്റുന്നതിനുമുള്ള നിയമനിര്‍മാണത്തിന് മുമ്പുണ്ടായിരുന്ന കൊളീജിയം സമ്പ്രദായം ആയിരിക്കും പിന്തുടരുകയെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.