ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാൻ വീണ്ടും ശിപാർശ ചെയ്യാൻ കൊളീജിയം ഉടൻ വിളിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ ജെ. ചെലമേശ്വർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തുനൽകി. കെ.എം. ജോസഫിനെ സുപ്രീംകോടതിയിൽ നിയമിക്കാനുള്ള കൊളീജിയം ശിപാർശ ഏപ്രിൽ 26ന് കേന്ദ്രസർക്കാർ മടക്കിയിരുന്നു.
കഴിഞ്ഞ രണ്ടിന് കൊളീജിയം ചേർന്നെങ്കിലും ഒരു മിനിറ്റുകൊണ്ട് പിരിഞ്ഞു. ശേഷം ബുധനാഴ്ച അനൗദ്യോഗികമായി ചേർന്നെങ്കിലും ജസ്റ്റിസ് കെ.എം. ജോസഫിെൻറ വിഷയം പരിഗണിച്ചില്ല. അടുത്ത യോഗെത്തക്കുറിച്ചും തീരുമാനിച്ചില്ല.
ജസ്റ്റിസ് ജോസഫിനെ ശിപാർശ ചെയ്ത സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതായും അതിൽ ഒരുമാറ്റവും സംഭവിച്ചിട്ടില്ലെന്നും കത്തിൽ ചെലമേശ്വർ ചൂണ്ടിക്കാട്ടി. ജനുവരി 10നാണ് ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന ശിപാർശ കൊളീജിയം കേന്ദ്രത്തിന് നൽകിയത്.
ജൂൺ 22ന് വിരമിക്കാനിരിക്കെയാണ് ചെലമേശ്വർ വീണ്ടും നിലപാട് ആവർത്തിച്ചത്. ജസ്റ്റിസ് ജോസഫിെൻറ പേര് തള്ളി നിയമ മന്ത്രി രവിശങ്കർ പ്രസാദ് മുന്നോട്ടുവെച്ച വാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് തെൻറ കത്തിൽ വിശദമാക്കുന്നുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.