കൊൽക്കത്ത: ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴ് സുപ്രീംകോടതി ജഡ്ജിമാർ വിദേശത്ത് പോകുന്നത് തടയണമെന്ന് െകാൽക്കത്ത െെഹകോടതി ജഡ്ജി ജസ്റ്റിസ് കർണൻ എയർപോർട്ട് അേതാറിറ്റിയോട് ആവശ്യപ്പെട്ടു. തനിക്കെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ച സുപ്രീംകോടതി ജഡ്ജിമാർക്കെതിരെ സ്വയമെടുത്ത കേസ് പരിഗണിക്കുേമ്പാഴാണ് ഇൗ നിർദേശം. കേസ് കഴിയുന്നതുവരെ ഇവരുടെ വിദേശയാത്രക്ക് വിലക്കേർപ്പെടുത്തണമെന്നാണ് കർണെൻറ നിർദേശം.
തനിക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചതാണ് ജസ്റ്റിസ് കർണനെ പ്രകോപിപ്പിച്ചത്. ഇതിന് തിരിച്ചടിയായി പട്ടികജാതി- വർഗ നിയമപ്രകാരം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ ഉൾപ്പെടെ ഏഴ് ജഡ്ജിമാർക്കെതിരെ ഏപ്രിൽ 13ന് ജസ്റ്റിസ് കർണൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജഡ്ജിമാർ ഏപ്രിൽ 28ന് തെൻറ വീട്ടിലെ കോടതിയിൽ ഹാജരാകണമെന്നായിരുന്നു ഉത്തരവ്.
മാർച്ച് 31ന് സുപ്രീംകോടതിയിൽ നടത്തിയ വാദത്തിൽ ചീഫ് ജസ്റ്റിസ് തെൻറ മാനസികനിലയെക്കുറിച്ച് ആരാഞ്ഞിരുന്നു. മറ്റ് ആറ് ജഡ്ജിമാർ അത് ശരിെവക്കുകയും ചെയ്തു. ഇത് തന്നെ കോടതിയിൽ അപമാനിക്കുന്നതിന് തുല്യമാണെന്ന് കർണൻ നോട്ടീസിൽ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച ജഡ്ജിമാർ ഹാജരാകാതിരുന്നതിനെതുടർന്ന് കേസ് മേയ് ഒന്നിലേക്ക് മാറ്റിയിരിക്കുകയാണ്.
ജാതി വിവേചനം കൂടി ഉൾപ്പെടുന്നതിനാൽ ജഡ്ജിമാരെ വിദേശത്ത് പോകാൻ അനുവദിക്കരുതെന്നാണ് എയർപോർട്ട് അതോറിറ്റിക്ക് നിർദേശം നൽകിയത്. ഇവർ ചെല്ലുന്ന രാജ്യത്ത് ജാതി വിവേചനത്തിെൻറ വൈറസ് പരത്താൻ സാധ്യതയുള്ളതിനാൽ കേസ് തീർപ്പാക്കുന്നതുവരെ യാത്ര അനുവദിക്കരുതെന്നാണ് നിർദേശം. കേസ് പരിഗണിക്കുന്ന മേയ് ഒന്നിന് ജഡ്ജിമാർ ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
മാർച്ച് 31നാണ് കോടതിയലക്ഷ്യക്കേസിൽ ജസ്റ്റിസ് കർണൻ സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായത്. അനുസരണക്കേട് കാട്ടിയെന്നും മാപ്പുപറയണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ െബഞ്ച് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.