ഗുണ/ശിവപുരി: ഒരുകാലത്ത് സിന്ധ്യ രാജകുടുംബത്തിെൻറ വേനൽക്കാല തലസ്ഥാനമായിരു ന്ന ശിവപുരി അടക്കമുള്ള ദേശങ്ങൾ ചേർന്ന ഗുണയിൽ രാജകുടുംബത്തിലെ ഇളമുറക്കാരന് ഇ ത് അഞ്ചാം അങ്കം. മേഖലയിൽ വികസനത്തിെൻറ ചിലന്തിവല വിരിച്ച തനിക്ക് ഇതുകൊണ്ടുമാത ്രം അഞ്ചാം വിജയം നേടാമെന്ന് ഗ്വാളിയോർ രാജപെരുമയുടെ കോൺഗ്രസ് മുഖം ജ്യോതിരാദിത് യ സിന്ധ്യ കരുതുന്നു.
ബി.ജെ.പിക്കൊപ്പം ചേർന്ന മുൻ അനുയായി എതിരാളിയായി വന്നിട്ടും രാ ജമുദ്ര പതിഞ്ഞ മണ്ഡലത്തിെൻറ മണ്ണിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയെ മറിച്ചിടാൻ തക്ക ശക്തിയില്ല എന്ന് ആളുകൾ പറയുന്നു. മണ്ഡലത്തിനു കീഴിലെ ഗുണ, ശിവപുരി, അേശാക് നഗർ തുടങ്ങിയ ജില്ലകൾ പതിറ്റാണ്ടുകളായി സിന്ധ്യമാരുെട തട്ടകമാണ്. കോൺഗ്രസിേൻറത് അതശക്തനായ സ്ഥാനാർഥി ആയിരുന്നിട്ടും താരതമ്യേന ദുർബലനാണ് ബി.ജെ.പി സ്ഥാനാർഥി ഡോ. കെ.പി. യാദവ്.
എങ്കിലും ഒരു അവസരവും നൽകരുതെന്ന ദൃഢനിശ്ചയത്തിൽ, ദിവസവും പത്തോളം തെരഞ്ഞെടുപ്പ് റാലികളിൽ പെങ്കടുത്ത് വിജയമാർജിൻ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് 48കാരനായ ജ്യോതിരാദിത്യ. ‘‘ചിലന്തി വല നെയ്തപോലെ റോഡുകളുടെ ഒരു വലയംതന്നെ ഞാൻ മണ്ഡലത്തിൽ ഒരുക്കി. ഒരു േവാട്ടർ പോലും ഇക്കാര്യങ്ങൾ അറിയാതെ പോവരുത്. ഭൂരിപക്ഷത്തിൽ മധ്യപ്രദേശിൽ മാത്രമല്ല, രാജ്യത്തുതന്നെ ഗുണ മണ്ഡലം ചരിത്രം സൃഷ്ടിക്കണം’’ -ശിവപുരി ജില്ലയിലെ മൽഹാവ്നിയിൽ അനുയായികളുടെ യോഗത്തിൽ ജ്യോതിരാദിത്യ പറയുന്നു.
ജ്യോതിരാദിത്യയുടെ മുത്തശ്ശി വിജയരാജ സിന്ധ്യയും പിതാവ് മാധവറാവു സിന്ധ്യയും കാലങ്ങളോളം കൈവശം വെച്ചിരുന്ന മണ്ഡലമാണ് ഗുണ. ‘‘ക്രിയാത്മകമായ പ്രചാരണത്തിലാണ്, അല്ലാതെ എതിരാളിയെ അധിക്ഷേപിക്കുന്നതല്ല ഞാൻ വിശ്വസിക്കുന്നത്’’ -സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് എം.ബി.എ ബിരുദം നേടിയ ജ്യോതിരാദിത്യ പറഞ്ഞു.
ശിവപുരിയിലെ 225 കോടി രൂപ ചെലവഴിച്ച് നിർമിച്ച മെഡിക്കൽ കോളജ്, ശിവപുരിയിലെ തന്നെ, രാജ്യെത്ത ഏക എൻ.ടി.പി.സി എൻജിനീയറിങ് കോളജ്, ഗുണയിലെ സ്പൈസ് പാർക്ക്, ഗുണയിലെ തന്നെ ബൈപാസ്, ഗ്വാളിയർ-ശിവപുരി-ഗുണ-ദേവാസ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന 3900 കോടിയുടെ 425 കി.മീറ്റർ വരുന്ന ഹൈവേ, മണ്ഡലത്തിലേക്ക് 40 ട്രെയിനുകൾ, കേന്ദ്രീയ-നവോദയ വിദ്യാലയങ്ങൾ തുടങ്ങിയ നീണ്ട പട്ടികയാണ് കോൺഗ്രസ് യുവനിരയിലെ ഏറ്റവും കരുത്തന്മാരിലൊരാളായ ഇദ്ദേഹത്തിന് ജനത്തിനു മുന്നിൽ വെക്കാനുള്ളത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ വന്നപ്പോൾ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിൽ ചേക്കേറിയതാണ് കെ.പി. യാദവ്. ബി.ജെ.പി ടിക്കറ്റിൽ മുംഗോളി സീറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.