യു.പി മുൻമുഖ്യമന്ത്രി കല്യാൺ സിങ്ങിന്‍റെ നില അതീവഗുരുതരം

ലക്നോ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന്‍റെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോർട്ട്. സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ച ഇദ്ദേഹം വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് ജീവൻ നിലനിർത്തുന്നതെന്നും ഫേസ്മാസ്ക്കിലൂടെയാണ്ഓക്സിജൻ നൽകുന്നതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ജൂലൈ നാലുമുതൽ ഇദ്ദഹം ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച ഹൃദയാഘാതമുണ്ടായതോടെ ആരോഗ്യനില കൂടുതൽ വഷളായി. ഡോ. ആർ കെ ധിമാന്‍റെ നേതൃത്വത്തിൽ പത്തംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് സഞ്ജയ് ഗാന്ധി ആശുപത്രിയിൽ കല്യാൺസിങിനെ ചികിൽസിക്കുന്നത്.

ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രാജസ്ഥാൻ മുൻ ഗവർണർ കൂടിയായ കല്യാൺ സിങിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവർ സന്ദർശിച്ചിരുന്നു. 89 വയസ്സായ ഇദ്ദേഹം രാജസ്ഥാൻ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്.

Tags:    
News Summary - Kalyan Singh on life-support, critical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.