ഉപതെരഞ്ഞെടുപ്പ്: മക്കൾ നീതി മയ്യം 20 സീറ്റിലും മൽസരിക്കാൻ തയാർ -കമൽഹാസൻ

ചെന്നൈ: തമിഴ്നാട്ടിലെ 20 സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ തന്‍റെ പാർട്ടി തയാറാണെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. സംസ്ഥാനത്ത് എപ്പോൾ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് അറിയില്ല. എന്നാൽ, തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങിയതായും കമൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

64ാം ജന്മദിനത്തിലാണ് കമൽഹസൻ ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട 20 നിയമസഭാ മണ്ഡലങ്ങളിലെ 80 ശതമാനം പാർട്ടി പദവികളിലും നേതാക്കളെ നിശ്ചയിച്ചു കഴിഞ്ഞതായും കമൽ പറഞ്ഞു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടി മൽസരിക്കുമെന്ന് മൂന്നു മാസം മുമ്പ് കമൽ വ്യക്തമാക്കിയിരുന്നു.

അണ്ണാ ഡി.എം.കെ വിമത നേതാവ് ടി.ടി.വി ദിനകരനെ അനുകൂലിക്കുന്ന 18 എം.എൽ.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി മദ്രാസ് ഹൈകോടതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. കൂടാതെ എം. കരുണാനിധിയുടെയും എ.െക ബോസിന്‍റെയും നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന തിരുവാരൂർ, തുരുപ്പറകുൻണ്ട്രം ഉൾപ്പെടെ 20 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്.

Tags:    
News Summary - Kamal Haasan Makkal Needhi Maiam Tamil Nadu Bypolls -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.