ചെന്നൈ: സ്വതന്ത്ര ഇന്ത്യയിൽ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് മഹാത്മ ഗാന്ധിയെ കൊ ലപ്പെടുത്തിയ നാഥൂറാം ഗോദ്സെയാണെന്നും താൻ പറഞ്ഞത് ചരിത്ര യാഥാർഥ്യമാണെന്ന് മക ്കൾ നീതിമയ്യം പ്രസിഡൻറ് കമൽ ഹാസൻ. ബുധനാഴ്ച ൈവകീട്ട് തിരുപ്പറകുൺറം നിയമസഭ ഉ പതെരഞ്ഞെടുപ്പിെൻറ ഭാഗമായി തോപ്പൂരിൽ നടന്ന പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലപ്പോഴും ചരിത്രസത്യങ്ങൾക്ക് കയ്പേറും. ഇൗ കയ്പ് മരുന്നായി മാറുമെന്നാണ് പ്രതീക്ഷ. അറവകുറിച്ചിയിൽ താൻ പ്രസംഗിച്ചത് ശരിക്കും കേൾക്കാതെയും മനസ്സിലാക്കാതെയുമാണ് താൻ കലഹത്തിന് വിത്തിടുന്നതായി ആരോപിക്കുന്നത്. ഇത് തെൻറ ഉൾമനസ്സിനെ ഏറെ വേദനിപ്പിക്കുന്നുണ്ട്. തെൻറ കുടുംബാംഗങ്ങളെല്ലാവരും ഹൈന്ദവരാണ്. ആരെയും വേദനിപ്പിക്കുന്നവിധത്തിൽ സംസാരിക്കാറില്ല. ഇപ്പോൾ ഉന്നയിക്കപ്പെടുന്ന കുറ്റാരോപണങ്ങൾ വസ്തുതാപരമല്ല. തെൻറ പേരിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കേസുകൾ നൽകുന്നത്. ഇത് മാധ്യമങ്ങളും ഗൗരവമായി കാണണം.
ജാതി-മത വികാരങ്ങൾ ഉൗതിവീർപ്പിക്കാനുള്ള ശ്രമം എവിടെയും വിലപ്പോവില്ല. തീവ്രവാദി എന്ന് മാത്രമാണ് പറഞ്ഞത്. ഭീകരവാദിയെന്നോ കൊലയാളിയെന്നോ പറഞ്ഞില്ല. താൻ രാഷ്ട്രീയത്തിൽ തീവ്രതയോടെയാണ് പ്രവർത്തിക്കുന്നത്. തനിക്ക് തീവ്രതയോടുകൂടിയ പ്രവർത്തകരും ആരാധകരുമുണ്ട്. അപമാനിക്കണമെന്ന് കരുതി തെൻറ ആശയങ്ങൾക്കെതിരെ പൊരുതാൻ ശ്രമിച്ചാൽ പരാജയമായിരിക്കും ഫലം.
ജനങ്ങളുമായി താൻ ബന്ധപ്പെടുന്നത് തടയാനാണ് ഇപ്പോഴത്തെ ശ്രമം. ഇത്തരം കളികളൊന്നും തന്നോടുവേണ്ട. ഇത് അപേക്ഷയല്ല, ഉപദേശമായി കണക്കാക്കിയാൽ മതി. ഏത് ജാതി- മതങ്ങളെപ്പറ്റിയും വിമർശിക്കാൻ തനിക്ക് അവകാശമുണ്ട്. അത് ഇനിയും തുടരുമെന്നും കമൽ ഹാസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.