ന്യൂഡൽഹി: രാജസ്ഥാനിലെ കോൺഗ്രസ് ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമം ചെറുക്കുന്നതിൽ പാർട്ടി നേതൃത്വം കാണിക്കുന്ന അലസതയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ 12 എം.എൽ.എമാരുമായി കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ സചിൻ പൈലറ്റ് ഡൽഹിയിലെത്തിയിരുന്നു.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അട്ടിമറി ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ഇത്. ഇതേത്തുടർന്നാണ് സംഘടനാ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പാർട്ടിക്ക് സംഭവിക്കുന്ന വീഴ്ചയിൽ അതൃപ്തി രേഖപ്പെടുത്തി സിബൽ ട്വീറ്റ് ചെയ്തത്.
“ഞങ്ങളുടെ പാർട്ടിയുടെ കാര്യത്തിൽ വിഷമമുണ്ട്. നമ്മുടെ കുതിരപ്പന്തിയിൽനിന്ന് കുതിരകൾ ഒളിച്ചോടിയ ശേഷം മാത്രമേ നാം ഉണരുകയുള്ളൂ?’’ എന്നായിരുന്നു കപിലിെൻറ ട്വീറ്റ്. രാജസ്ഥാനിലെ ഗെഹ്ലോട്ട് -പൈലറ്റ് കലഹത്തിൽ പാർട്ടി ഹൈക്കമാൻഡിെൻറ മൗനം സംബന്ധിച്ചാണ് ഈ പരാമർശം.
സംസ്ഥാനത്ത് സർക്കാർ രൂപവത്കരണം മുതൽ ഇരുവിഭാഗവും തമ്മിൽ അസ്വാരസ്യമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത് രൂക്ഷമായി. ഏറ്റവുമൊടുവിൽ, എം.എൽ.എമാർക്ക് 15 കോടി നൽകി സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് അശോക് ഗെഹ്ലോട്ട് ആരോപിച്ചിരുന്നു. ഇതിനിടെയാണ് 12 എം.എൽ.എമാരുമായി സചിൻ പൈലറ്റ് ഡൽഹിയിലെത്തിയത്. കോൺഗ്രസ് ഹൈക്കമാൻഡുമായി സചിൻ െപെലറ്റ് ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, ബി.ജെ.പി ക്യാമ്പിലേക്ക് പോകാനുള്ള മുന്നൊരുക്കമാണ് സചിൻ വിഭാഗം നടത്തുന്നതെന്ന അഭ്യൂഹവും ഉയരുന്നുണ്ട്.
സമാനരീതിയിൽ മധ്യപ്രദേശിൽ മുൻ മുഖ്യമന്ത്രി കമൽ നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള ഏറ്റുമുട്ടൽ കോൺഗ്രസിന് ഭരണം നഷ്ടമാവുന്നതിലാണ് കലാശിച്ചത്. സിന്ധ്യയും കൂട്ടാളികളും കൂട്ടത്തോടെ ബി.ജ.പി.യിൽ ചേക്കേറിയതോടെ കമൽനാഥ് പുറത്താവുകയായിരുന്നു. ഈ സാഹചര്യം രാജസ്ഥാനിൽ ആവർത്തിക്കാതിരിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിെൻറ ശ്രമം. ഇതിനിടെയാണ് ജാഗ്രതക്കുറവ് ചൂണ്ടിക്കാട്ടി കപിൽ സിബൽ രംഗത്തെത്തിയത്.
Worried for our party
— Kapil Sibal (@KapilSibal) July 12, 2020
Will we wake up only after the horses have bolted from our stables ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.