ന്യൂഡൽഹി: കോൺഗ്രസിൽ ചർച്ചയും കൂടിയാലോചനകളും നടക്കുന്നില്ലെന്ന വിമർശനം ആവർത്തിച്ച് മുതിർന്ന നേതാവ് കപിൽ സിബൽ. കോൺഗ്രസ് പ്രതിപക്ഷമെന്ന നിലയിൽ ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. ഒന്നര വർഷമായി മുഴുസമയ പ്രസിഡൻറു പോലുമില്ലാത്ത പാർട്ടിക്ക് ഫലപ്രദമായൊരു പ്രതിപക്ഷമാകാൻ എങ്ങനെ കഴിയും? എന്തുകൊണ്ട് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നുവെന്ന ചർച്ച പോലും പാർട്ടിയിൽ നടക്കുന്നില്ല -അദ്ദേഹം പറഞ്ഞു. നെഹ്റുകുടുംബത്തിനെതിരെ വിമത സ്വരമുയർത്തുകയല്ല താൻ ചെയ്യുന്നത്.താൻ രാഹുൽ ഗാന്ധിക്കോ അദ്ദേഹത്തിെൻറ കുടുംബത്തിനോ എതിരല്ല. പേക്ഷ, പാർട്ടിയുടെ പ്രവർത്തനരീതിക്ക് എതിരാണ്.
പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നതുവരെ ഈ പോക്കിനെ എതിർക്കുകതന്നെ ചെയ്യും -ഇന്ത്യ ടുഡെക്ക് നൽകിയ അഭിമുഖത്തിൽ കപിൽ സിബൽ പറഞ്ഞു. കോൺഗ്രസ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും നിലപാട് വിശദീകരിക്കുകയും ചെയ്തില്ലെങ്കിൽ രാജ്യത്ത് മാറ്റം ഉണ്ടാവില്ല. രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതാണ് പ്രധാനം. കോൺഗ്രസ് പ്രവർത്തകർക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
പാർട്ടിക്ക് എന്തു പറ്റിയെന്ന ചോദ്യമാണ് എവിടെയും. അവരുടെ വികാരത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് കപിൽ സിബൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.