രാഹുൽ നേരിട്ട്​ ഇടപെട്ടു; വഴങ്ങി കപിൽ സിബൽ

ന്യൂഡൽഹി: കോൺഗ്രസ്​ ​പ്രവർത്തക സമിതിയിലുയർന്ന കാറ്റും കോളും അവസാനിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ ഇടപെടൽ. രാഹുലി​െൻറ നിലപാടിനെിതിരെ പരസ്യമായി പ്രതിഷേധിച്ച കപിൽ സിബൽ അൽപസമയത്തിനകം ത​െൻറ ട്വീറ്റ്​ പിൻവലിച്ചു. നേതൃത്വം ഉടച്ചുവാർക്കണമെന്ന്​ ആവശ്യം ഉന്നയിച്ച നേതാക്കൾ ബി.ജെ.പിയുമായി സഹകരിക്കുകയാണെന്ന്​ രാഹുൽ ഗാന്ധി പറഞ്ഞതായി വാർത്തകൾ വന്നിരുന്നു. ഇതിനെതിരെയാണ്​  കപിൽ സിബൽ പ്രതികരിച്ചിരുന്നത്​. ​പ്രതികരണമായി നൽകിയ ട്വീറ്റാണ്​ അൽപ സമയത്തിനകം പിൻവലിച്ചത്​. 

'രാഹുൽ പറയുന്നത്​ ഞങ്ങൾ ബി.ജെ.പിയുമായി സഹകരിക്കുകയാണെന്നാണ്​. കഴിഞ്ഞ മുപ്പത്​ വർഷത്തിനിടെ ഒരു പ്രശ്​നത്തിലും ബി.ജെ.പിക്ക്​ അനുകൂലമായി ഒരു പ്രസ്​താവന പോലും നടത്തിയിട്ടില്ല' -  ഇങ്ങനെയായിരുന്നു കപിൽ ട്വീറ്റ്​ ചെയ്​തത്​. രാജസ്​ഥഗനിലും മണിപൂരിലും കോൺഗ്രസിനെ പ്രതിരോധിച്ചത്​ എടുത്തു പറഞ്ഞ കപിലി​െൻറ ട്വീറ്റിൽ മുഴച്ച്​ നിന്നത്​ സങ്കടവും രാഹുലി​െൻറ നിലപാടിലുള്ള വിഷമവുമായിരുന്നു.

രാഹുൽ അങ്ങനെ പറഞ്ഞിട്ടില്ലെന്നും തെറ്റിദ്ധാരണ പ്രചരിപ്പിക്കരുതെന്നും കോൺഗ്രസ്​ വക്​താവ്​ രൺദീപ്​ സിങ്​ സുർജേവാല ഉടൻ ട്വീറ്റ്​ ചെയ്​തു.

ശേഷം കപിൽ ത​െൻറ ട്വീറ്റ്​ പിൻവലിക്കുകയായിരുന്നു. രാഹുലുമായി സംസാരിച്ചെന്നും ആരോപിക്കപ്പെട്ട വാചകങ്ങൾ അദ്ദേഹം പറഞ്ഞിട്ടില്ലെന്നും അതിനാൽ ത​െൻറ ട്വീറ്റ്​ പിൻവലിക്കുകയാണെന്നുമുള്ള വിശദീകരണം കപിൽ സിബൽ ട്വീറ്റ്​ ചെയ്യുകയും ചെയ്​തു. 


കപിൽ പിൻവലിച്ച ട്വീറ്റ്​


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.