ബംഗളൂരു: ഡൽഹി ജഹാംഗീർപുരിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ കടകളും കെട്ടിടങ്ങളും പൊളിച്ചുനീക്കിയതിന് സമാനമായി കർണാടകയിലും വിദ്വേഷത്തിന്റെ ബുൾഡോസറുകളിറക്കാനുള്ള നീക്കവുമായി സർക്കാർ. കലാപം നടത്തുന്നവർക്കെതിരെ ഡൽഹി മാതൃകയിലുള്ള നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും ഇക്കാര്യം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി ചർച്ച ചെയ്യുമെന്നും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
കലാപങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതുണ്ട്. ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടങ്ങൾ നീക്കം ചെയ്ത ജഹാംഗീർപുരി മാതൃകയിൽ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. അത്തരത്തിൽ ചിന്തിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്. നിയമം തങ്ങൾക്ക് ബാധകമല്ലെന്ന് കരുതുന്നവർക്കെതിരെ അനുയോജ്യമായ നടപടിയുണ്ടാകും. ഉത്തർപ്രദേശിന് സമാനമായി അനുമതിയില്ലാതെ മതപരമായ ഘോഷയാത്ര നടത്തുന്നത് തടയുന്നതിനുള്ള തീരുമാനം മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.