ലോഡ്ജ് മുറിയിൽ കടന്ന് മൂന്ന് ലക്ഷത്തിലധികം രൂപയുടെ സാധനം കവർന്ന പ്രതി അറസ്റ്റിൽ

ലോഡ്ജ് മുറിയിൽ കടന്ന് മൂന്ന് ലക്ഷത്തിലധികം രൂപയുടെ സാധനം കവർന്ന പ്രതി അറസ്റ്റിൽ

ബംഗളൂരു: ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറി 3.15 ലക്ഷം രൂപയുടെ വിലപിടിച്ച വസ്തുക്കൾ കവർന്ന കേസിലെ പ്രതി പിടിയിലായി. മാർച്ച് 16ന് പുലർച്ചെയാണ് പ്രതി ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറിയതെന്ന് ബംഗളൂരു പൊലീസ് കമീഷണർ ബി. ദയാനന്ദ് പറഞ്ഞു.

സ്വർണമാല, മൊബൈൽ ഫോണുകൾ എന്നിവയാണ് പ്രതി മോഷ്ടിച്ചത്. മാർച്ച് 22ന് ഹെഗ്ഗന ഹള്ളി സർക്കിളിനു സമീപമാണ് പ്രതി പിടിയിലായത്. ഹെഗ്ഗന ഹള്ളിക്കു സമീപമുള്ള ​പ്രതിയുടെ വീട്ടിൽനിന്ന് സ്വർണമാല, മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു.

കൂടാതെ മോഷ്ടിച്ച രണ്ടു ബൈക്കുകളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബംഗളൂരു നോർത്ത്-ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് കമീഷണർ വി.ജെ സജിത്ത്, അസിസ്റ്റന്റ് പൊലീസ് കമീഷണർ മുരഗേന്ദ്രയ്യ എന്നിരവടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. 

Tags:    
News Summary - Suspect arrested for breaking into lodge room and stealing over Rs. 3 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.