ബംഗളൂരു: എം.എൽ.എമാരുടെ കൂട്ട രാജിയോടെ ഭരണം തുലാസിലായ കർണാടകയിൽ വീണ്ടും റിസോ ർട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങി. 13 ഭരണപക്ഷ എം.എ.എൽ.എമാർ രാജിവെക്കുകയും സ്വത ന്ത്ര എം.എൽ.എ എച്ച്. നാഗേഷ്, കെ.പി.ജെ.പി അംഗം ആർ. ശങ്കർ എന്നിവർ മന്ത്രിസ്ഥാനം രാജിവെച്ച് പിന്തുണ പിൻവലിക്കുകയും ചെയ്തതോടെ കോൺഗ്രസും ജെ.ഡി-എസും തങ്ങളുടെ ബാക്കി എം.എൽ.എ മാരെ ഏതുവിധേനയും സംരക്ഷിക്കാനാണ് നീക്കം. തിങ്കളാഴ്ച ബംഗളൂരുവിലെ സ്വകാര്യ ഹോട്ട ലിൽ നടന്ന ജെ.ഡി-എസിെൻറ നിയമസഭ കക്ഷി യോഗത്തിന് പിന്നാലെ എം.എൽ.എമാരെ ദേവനഹള്ളിയിലെ റിസോർട്ടിലേക്ക് മാറ്റി.
വൈകീട്ട് ബി.ജെ.പി നിയമസഭ കക്ഷിയോഗ ശേഷം തങ്ങളുടെ എം.എൽ.എമാരെ ബി.ജെ.പി യെലഹങ്ക ദൊഡ്ഡബല്ലാപുരിലെ ഹോട്ടലിലേക്കാണ് മാറ്റുന്നത്. ചൊവ്വാഴ്ച രാവിലെ നടക്കുന്ന കോൺഗ്രസ് നിയമസഭ കക്ഷിയോഗത്തിൽ പെങ്കടുക്കുന്ന എം.എൽ.എമാരെയും റിസോർട്ടിലേക്ക് മാറ്റും. വെള്ളിയാഴ്ചയാണ് നിയമസഭയുടെ വർഷകാല സമ്മേളനം ആരംഭിക്കുക. നിലവിൽ ന്യൂനപക്ഷമായി മാറിയ ഭരണപക്ഷം സഭയിൽ ബി.ജെ.പിയിൽനിന്ന് അവിശ്വാസം നേരിടാതിരിക്കാൻ കേവല ഭൂരിപക്ഷം ഉറപ്പുവരുത്താൻ കൊണ്ടുപിടിച്ച ശ്രമത്തിലാണ്.
അതേസമയം, മുംബൈയിലെ ഹോട്ടലിൽ കഴിയുന്ന വിമത എം.എൽ.എമാരെ ഗോവയിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നുണ്ട്. തിങ്കളാഴ്ച രണ്ടുപേർ കൂടി ഭരണപക്ഷത്തിനുള്ള പിന്തുണ പിൻവലിച്ചതോടെ കൂടുതൽ പേർ രാജിവെക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബിദർ എം.എൽ.എയും കായിക -യുവജന ക്ഷേമ മന്ത്രിയുമായ റഹിം മഹ്മൂദ് ഖാൻ രാജിവെക്കുമെന്നാണ് അഭ്യൂഹം.
ശിവാജി നഗർ എം.എൽ.എ റോഷൻ ബേഗുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് റഹീം ഖാൻ പ്രതികരിച്ചു. പാർട്ടിയുടെ അച്ചടക്ക നടപടി നേരിടുന്ന റോഷൻ ബേഗ് എം.എൽ.എ സ്ഥാനം രാജിവെച്ച് ബി.ജെ.പിയിൽ ചേരുമെന്ന് വാർത്ത ഏജൻസിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. രാജിവെച്ച രാമലിംഗ റെഡ്ഡിയുടെ മകളും എം.എൽ.എയുമായ സൗമ്യ റെഡ്ഡി തിങ്കളാഴ്ച ഡൽഹിയിൽ സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. ഇവർ ചൊവ്വാഴ്ച നിയമസഭ കക്ഷിയോഗത്തിൽ പെങ്കടുത്തേക്കും.
രാജിവെച്ച ജെ.ഡി-എസ് എം.എൽ.എമാരെ തിരിച്ചെത്തിക്കാമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പുനൽകി. രാമലിംഗ റെഡ്ഡിയടക്കം നാലോ അഞ്ചോ കോൺഗ്രസ് എം.എൽ.എമാരെ മടക്കിക്കൊണ്ടുവരാനാവുമെന്നാണ് കോൺഗ്രസിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.