അറസ്റ്റിലായ നിതിൻ ഫൗജി, രോഹിത് റാത്തോഡ്, ഉദ്ധം

കർണിസേന നേതാവിനെ വെടിവെച്ചുകൊന്ന പ്രതികൾ പിടിയിൽ; അറസ്റ്റിലായവരിൽ രണ്ട് ഷൂട്ടർമാരും

ജ​യ്പു​ർ: രാജസ്ഥാനിലെ വ​ല​തു​പ​ക്ഷ ഗ്രൂ​പ്പാ​യ ശ്രീ ​രാ​ഷ്ട്രീ​യ ര​ജ്പു​ത് ക​ർ​ണി സേ​നയുടെ​ അധ്യക്ഷൻ സു​ഖ്ദേ​വ് സി​ങ് ഗോ​ഗ​മേ​ദി​യെ വെ​ടി​വെ​ച്ചു​കൊ​ന്ന അ​ക്ര​മി​സം​ഘം പിടിയിൽ. രണ്ട് ഷൂട്ടർമാരും ഒരു സഹായിയും അടക്കം മൂന്നു പേരാണ് അറസ്റ്റിലായത്. ഇന്നലെ അർധരാത്രി ചണ്ഡിഗഡിൽ ഡൽഹി ക്രൈംബ്രാഞ്ചും രാജസ്ഥാൻ പൊലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികളെ പിടികൂടിയത്.

രോഹിത് റാത്തോഡ്, നിതിൻ ഫൗജി എന്നിവരാണ് പിടിയിലായ ഷൂട്ടർമാർ. ഉദ്ധമാണ് അറസ്റ്റിലായ മൂന്നാമൻ. ഗോ​ഗ​മേ​ദി​ കൊലപാതകത്തിൽ ഉദ്ധമിന്‍റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

കൊലപാതകം നടത്തിയ ശേഷം സ്കൂ​ട്ട​ർ ത​ട്ടി​യെ​ടു​ത്ത് ര​ക്ഷ​പ്പെ​ട്ട പ്രതികൾ ആയുധങ്ങൾ ഒളിപ്പിച്ച ശേഷം രാജസ്ഥാനിൽ നിന്ന് ഹരിയാനയിലെ ഹിസാറിൽ എത്തുകയായിരുന്നു. തുടർന്ന് ഹിമാചൽ പ്രദേശിലെ മണാലിയിലേക്ക് പോയി സംഘം ചണ്ഡീഗഡിലേക്ക് മടങ്ങുകയായിരുന്നു.

ഡിസംബർ അഞ്ചിനാണ് ക​ർ​ണി സേ​ന​ അധ്യക്ഷൻ സു​ഖ്ദേ​വ് സി​ങ് ഗോ​ഗ​മേ​ദി​യെ ശ്യാം​ന​ഗ​ർ മേ​ഖ​ല​യി​ലെ വീ​ട്ടി​ൽവെച്ച് അ​ക്ര​മി​സം​ഘം വെ​ടി​വെ​ച്ചു​കൊ​ന്നത്. വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​ട​ന്ന മൂ​ന്നു ​പേ​ർ ഗോ​ഗ​മേ​ദി​ക്ക് നേരെ വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഗോ​ഗ​മേ​ദി​യുടെ ജീവൻ രക്ഷിക്കാനായില്ല.

വെ​ടി​വെ​പ്പി​ൽ ഗോ​ഗ​മേ​ദി​യു​ടെ സു​ര​ക്ഷ ഭ​ട​നും മ​റ്റൊ​രാ​ൾ​ക്കും പ​രി​ക്കേറ്റിരുന്നു. തി​രി​ച്ചു​ള്ള വെ​ടി​വെ​പ്പി​ൽ അ​ക്ര​മി​ക​ളി​ൽ​പെ​ട്ട ന​വീ​ൻ സി​ങ് ശെ​ഖാ​വ​ത് കൊല്ലപ്പെട്ടു. രാ​ജ​സ്ഥാ​നി​ലെ ര​ജ​പു​ത്ര സ​മൂ​ഹ​ത്തി​ന് ​വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന സം​ഘ​ട​ന​യാ​ണ് ക​ർ​ണി​സേ​ന. ലോ​കേ​ന്ദ്ര സി​ങ് ക​ൽ​വി​യു​ടെ ശ്രീ ​ര​ജ്പു​ത് ക​ർ​ണി സേ​ന​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു ഗോ​ഗ​മേ​ദി.

എ​ന്നാ​ൽ, 2015ൽ ​ക​ൽ​വി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​യെ തു​ട​ർ​ന്ന് സം​ഘ​ട​ന​യി​ൽ ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ പു​തി​യ സം​ഘ​ട​ന രൂ​പ​വ​ത്ക​രി​ച്ചു. സ​ഞ്ജ​യ് ലീ​ല ഭ​ൻ​സാ​ലി​യു​ടെ ‘പ​ത്മാ​വ​തി’ സി​നി​മ​ക്കെ​തി​രാ​യ വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഈ ​ര​ണ്ടു സം​ഘ​ട​ന​ക​ളും ഒ​രു​ പോ​ലെ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Karni Sena chief's murder: 2 shooters, 1 associate arrested in late-night operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.