ക​ശ്​​മീ​രി​ൽ സു​ര​ക്ഷ​സേ​ന​യും വി​ദ്യാ​ർ​ഥി​ക​ളും ഏ​റ്റു​മു​ട്ടി

ശ്രീനഗർ: തെക്കൻ കശ്മീരിലെ പുൽവാമയിൽ വിദ്യാർഥികൾക്കുനേരെ അക്രമം അഴിച്ചുവിട്ട സുരക്ഷസേനക്കെതിരെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ ഏറ്റുമുട്ടലിൽ കലാശിച്ചു. വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ചു. താഴ്വരയിലെ ബിരുദ കോളജുകളിലെയും സർവകലാശാലകളിലെയും വിദ്യാർഥികളാണ് പ്രതിഷേധത്തിനിറങ്ങിയത്. റാലി നടത്താൻ ശ്രമിച്ച വിദ്യാർഥികളെ സുരക്ഷസേന തടഞ്ഞത് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ലാൽചൗക്കിൽ ഉൾപ്പെടെ ജനജീവിതം സ്തംഭിച്ചു.

പുൽവാമ സംഭവത്തിൽ പ്രതിഷേധിച്ച് ലാൽചൗക്കിലെ ശ്രീപ്രതാപ് കോളജിന് സമീപം വിദ്യാർഥികൾ റാലി നടത്തിയതാണ് സംഭവങ്ങളുടെ തുടക്കം. റാലിക്കിടെ വിദ്യാർഥികളും സുരക്ഷസേനയും ഏറ്റുമുട്ടി. കല്ലെറിഞ്ഞ വിദ്യാർഥികൾക്കുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു.
ഇതേതുടർന്ന് പ്രതിഷേധപ്രകടനങ്ങൾ അരങ്ങേറുകയായിരുന്നു. ഗന്ദർബാൽ, ബാരാമുല്ല, ഷോപിയാൻ, പുൽവാമ ജില്ലകളിലെ കോളജുകളിൽ പ്രകടനങ്ങൾ നടന്നു. സുരക്ഷസേനാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

Tags:    
News Summary - Kashmir on the boil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.