ശ്രീനഗർ: കശ്മീരിലെ ഹൈദർപോറയിൽ തിങ്കളാഴ്ച സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട വ്യവസായികളായ മുഹമ്മദ് അൽതാഫ് ബട്ടിെൻറയും മുദസ്സിർ ഗുല്ലിെൻറയും മൃതദേഹം ശ്രീനഗറിൽ മറവുചെയ്തു. കുപ്വാര ജില്ലയിലെ ഹന്ദ്വാരയിൽ നിന്ന് വ്യാഴാഴ്ച അർധ രാത്രിയോടെയാണ് മൃതദേഹം ശ്രീനഗറിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറിയത്.
വെള്ളിയാഴ്ച ശ്രീനഗറിൽ ഹർത്താൽപ്രതീതിയായിരുന്നു. കടകേമ്പാളങ്ങളും വ്യവസായ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. അതേസമയം, അനിഷ്ട സംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. സുരക്ഷാസൈന്യം നടത്തിയ തീവ്രവാദ വിരുദ്ധ നീക്കത്തിനിടെ തിങ്കളാഴ്ച രാത്രിയാണ് സിവിലിയന്മാരായ അൽതാഫ് ബട്ടും മുദസ്സിർ ഗുല്ലും കൊല്ലപ്പെടുന്നത്. കുടുംബങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സമ്മർദത്തിനൊടുവിലാണ് മൃതദേഹം വിട്ടുനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.